സലാലയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

സലാല മുഗ്‌സൈലില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ലക്കിടി സ്വദേശി വന്നേരി വീട്ടില്‍ സൈതലവിയുടെ മകന്‍ നൗഷാദ് (33) ആണ് മരണപ്പെട്ട മലയാളി.
ബംഗ്ലാദേശ് സ്വദേശിയാണ് മരണപ്പെട്ട മറ്റൊരാള്‍. പെരുന്നാള്‍ ദിവസമായ ബുധനാഴ്ച സുഹൃത്തുക്കളുമായി യാത്ര പോയതായിരുന്നു നൗഷാദ്. മുഗ്‌സെയിലിലെ കയറ്റം ഇറങ്ങി മലകയറുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന പജീറോ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരു കൊല്‍ക്കത്ത സ്വദേശിക്കും ആറ് ബംഗ്ലാദേശുകാര്‍ക്കും പരിക്കുണ്ട്. ഇവരെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
18 വര്‍ഷത്തിലധികായി സലാലയില്‍ ഉള്ള നൗഷാദ് ഡിഷ് ആന്റിന ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ ഷബ്‌ന, മകള്‍: ഫാത്തിമ നസ്‌റിന്‍ (3). കുടുംബം സലാലയിലുണ്ട്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സലാലയിലുള്ള സഹോദരന്‍ മൊയ്തീന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























