Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെട്രോസ്‌റ്റേഷനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ റോഡിലെ ഹൈറ്റ് ബാരിയറില്‍ ബസ് ഇടിച്ചുകയറി.. ബസില്‍ നിന്നും കൂട്ടനിലവിളി, എങ്ങും രക്തം ഒഴുകുന്നു... നടുക്കം വിട്ടുമാറാതെ ദുബായിലെ ബസ് അപകടത്തില്‍നിന്നും അദ്ഭുതകരമായി രക്ഷപെട്ട മലയാളി യുവാവ്

08 JUNE 2019 09:01 AM IST
മലയാളി വാര്‍ത്ത

ദുബായിലെ ബസ് അപകടത്തില്‍നിന്നും അദ്ഭുതകരമായി രക്ഷപെട്ട് മലയാളി യുവാവിന് ഇപ്പോഴും നടുക്കം വിട്ടുമാറുന്നില്ല. നിധിന്‍ ലാല്‍ജി എന്ന ഇരുപത്തിയൊന്‍പതുകാരനാണ് അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടത്. റാഷിദിയ മെട്രോസ്‌റ്റേഷനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ബസ് അപകടത്തില്‍ പെടുന്നത്. ബസിന്റെ വലതുവശത്ത് മധ്യഭാഗത്തായാണ് ഇരുന്നത്.

റാഷിദിയ മെട്രോസ്‌റ്റേഷനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ റോഡിലെ ഹൈറ്റ് ബാരിയറില്‍ ബസ് ഇ ടിച്ചുകയറുകയായിരുന്നു. ഇതോടെ ബസില്‍നിന്ന് കൂട്ടനിലവിളി ഉയര്‍ന്നു. എങ്ങും രക്തം ഒഴുകുന്നു. ബസിന്റെ ഇടതുവശത്ത് ഇരുന്നവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍ നിധിന്റെ മുഖത്ത് പരിക്കേറ്റു. നിസാര പരിക്ക് മാത്രമാണിത്. എന്നാല്‍ നിധിന്റെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം അപകടത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടു. ഒമാനില്‍ അവധി ആഘോഷത്തിനു ശേഷം ദുബായിലേക്ക് മടങ്ങിവരികയായിരുന്നു നിധിന്‍. അപകടത്തില്‍ എട്ട് മലയാളികളും മരിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം യുഎഇ സമയം 5.40ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്‌റ്റേഷനു സമീപമായിരുന്നു അപകടം. മരിച്ചവരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. ഒമാനിലെ മസ്‌കറ്റില്‍നിന്നു ദുബായിലേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം. രണ്ടു പാക് സ്വദേശികളും അയര്‍ലന്‍ഡ്, ഒമാന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബസിന്റെ ഇടതുവശത്തുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിലേറെയും. 31 പേരാണു ബസിലുണ്ടായിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (12 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (20 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (26 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends