Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായകമാവും; ഒറ്റക്കെട്ടായി ഗൾഫ് രാഷ്ട്രങ്ങളുടെ സുപ്രധാന നീക്കം; പിന്നിൽ ആ ഒരൊറ്റ ലക്ഷ്യം ! പുതിയ തൊഴിൽ നിയമങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ

13 OCTOBER 2022 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പുതിയ തൊഴിൽ നിയമങ്ങളുമായി മുന്നോട്ട് പോകാനാണ് ഗൾഫ് രാഷ്ട്രങ്ങളുടെ തീരുമാനം. പ്രവാസികൾക്ക് കൂടുതൽ തൊഴിൽ സൗഹൃദമാക്കുന്നതാണ് പുതിയ നിയമങ്ങൾ. പുതുതായി തയാറാക്കിയ തൊഴിൽ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്.

ഒമാൻ ഗവൺമെൻറ്‌ പുതുതായി തയാറാക്കിയ തൊഴിൽ നിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായകമാവും. തൊഴിലാളികൾക്കും തൊഴിൽ ഉടമക്കും ഇടയിൽ സന്തുലിതത്വം ഉണ്ടാക്കും. അതോടൊപ്പം തൊഴിലന്വേഷകർക്ക് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഒമാൻ സുൽത്താൻ പറഞ്ഞു.അൽ ബറഖ കൊട്ടാരത്തിൽ ചൊവ്വഴ്ച നടന്ന മന്ത്രി സഭായോഗത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കവേ ആണ് സുൽത്താൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഒമാനിൽ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ സുൽത്താൻ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ തൊഴിൽ നിയമം വിവിധ മേഖലകളിൽ സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കും. വേതന സബ്‌സിഡി, ഗവൺമെൻറ്‌ മേഖലകളിൽ താത്ക്കാലിക അടിസ്ഥാനത്തിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, ഗവൺമെൻറ്‌ സ്ഥാപനങ്ങളിൽ ഒരു ദശലക്ഷം മണിക്കൂർ പാർട്ട് ടൈം ജോലികൾ ഉണ്ടാക്കൽ എന്നിവ പുതിയ തൊഴിൽ നിയമത്തിലുണ്ടെന്നതും ഏറെ പ്രധാനപ്പെട്ടതാണ്.

രാജ്യത്തെ കൂടുതല്‍ തൊഴില്‍ സൗഹൃദമാക്കുന്ന നടപടികളിലേക്ക് യു.എ.ഇയും കടന്നിരിക്കുകയാണ്. രാജ്യത്ത് തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമത്തില്‍ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് മാറ്റം വരുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴില്‍ കരാറുകളുടെ കാര്യത്തില്‍ മൂന്നു വര്‍ഷമെന്ന പരിധി നീക്കി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള അന്തർധാര കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് പുതിയ നീക്കം. അതായത് തൊഴിലാളിയും തൊഴിലുടമയും സംബന്ധിച്ച ബന്ധം കൂടുതല്‍ മികച്ച രീതിയിലാക്കാാൻ ലക്ഷ്യമിടുന്നതാണ് പുതിയ നിബന്ധന. പുതിയ ഭേദഗതികള്‍ പ്രകാരം ഇനി മുതല്‍ രാജ്യത്തെ തൊഴില്‍ കരാറുകളില്‍ അത് ബാധകമാവുന്ന ഒരു നിശ്ചിത കാലായളവ് പ്രതിപാദിച്ചിരിക്കണം.

അത് ഇരുപക്ഷവും അംഗീകരിക്കുന്നതാവണം.ഇരു പക്ഷവും അംഗീകരിച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഈ കാലയളവ് ദീര്‍ഘിപ്പിക്കാനും നിയമം അനുമതി നല്‍കുന്നതാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ ഭേദഗതി. എന്നാൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറുണ്ടാക്കുന്ന കാലയളവിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടില്ല.

അതേസമയം, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും, വീട്ടുജോലിക്കാർക്കും ഈ ഭേദഗതി ബാധകമല്ല. മെയിൻലാൻഡ് കമ്പനിയിൽ ജോലി ചെയ്യുന്നവർക്കും ഫ്രീസോൺ ജീവനക്കാർക്കും ഭേദഗതി പ്രകാരം തൊഴിൽകരാറുണ്ടാക്കാം. എന്നാൽ, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, അബൂദബി ഗ്ലോബൽ മാർക്കറ്റ് എന്നിവക്ക് കീഴിലെ കമ്പനികൾക്ക് ഭേദഗതി ബാധകമാകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (59 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends