Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രവാസികൾ കോളടിച്ചു ഇനി ഒരു രൂപ പോലും കൂട്ടരുത് വാടക വർധനവ് മരവിപ്പിച്ച് അൽനഹ്യാന്റെ കൽപ്പന !! പ്രവാസികളെ മാറോടണച്ച്‌ ഷെയ്ഖ്

05 JUNE 2026 11:33 AM IST
മലയാളി വാര്‍ത്ത

അബുദാബിയിലെ താമസക്കാർക്ക് ആശ്വാസ പ്രഖ്യാപനവുമായി അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ രംഗത്ത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു വിധത്തിലുള്ള വാടക വർധനവും പാടില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം നിലവിലെ പ്രവാസികൾക്ക് വലിയൊരു സഹായമാകുന്നതിനാൽ തന്നെ പൂർണ പിന്തുണയും അറിയിച്ചു.

അബുദാബിയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ കരാർ അനുസരിച്ച് ഒരു വാടകക്കാരൻ പുതിയ ഫ്ലാറ്റിലേക്കോ ഓഫീസിലേക്കോ മാറുമ്പോഴും, നിലവിൽ താമസിക്കുന്ന കരാർ പുതുക്കുമ്പോഴും ഒരു കാരണവശാലും ഇനി വാടക കൂട്ടാൻ പാടില്ല.
അവസാനത്തെ കരാറിൽ എത്രയാണോ തുക കാണിച്ചിരിക്കുന്നത് അതുതന്നെയായിരിക്കും വാടക.

 



അതിനാൽ ഇനി യാതൊരു വിധത്തിലുള്ള അധിക തുകയും ഈടാക്കാൻ കെട്ടിട ഉടമകളെ അനുവദിക്കില്ല എന്നും ശക്തമായി പറഞ്ഞു. അബുദാബിയിലെ റിയൽ എസ്റ്റേറ്റ് മേഖല നല്ലൊരു നേട്ടം കൈവരിക്കുന്നതിനിടയിലാണ് ഈ തീരുമാനം വരുന്നത്. ഇത് ഒരു പക്ഷെ തിരിച്ചടിയായി മാറാൻ സാധ്യതയുള്ളതായാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

നിലവിൽ താമസസ്ഥലങ്ങൾ, കൊമേഴ്‌സ്യൽ കെട്ടിടങ്ങൾ എന്നിവയ്ക്കുള്ള ആവശ്യം വലിയ രീതിയിൽ വർധിക്കുകയാണ്. ഇതിനൊപ്പം വിദേശ നിക്ഷേപകരുടെ എണ്ണവും റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻതോതിൽ ഉയർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. അതിനാൽ വിപണിയിൽ ആവശ്യക്കാർ കൂടുന്ന ഈ സാഹചര്യത്തിൽ വാടക കുതിച്ചുയരാനും സാധ്യതയുണ്ട്.

എന്നാൽ ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ടു കൊണ്ടാണ് ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം നിലനിർത്താൻ റെഗുലേറ്ററി അതോറിറ്റി ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. ഉയർന്ന വാടക എപ്പോഴും സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റിനെയും ബിസിനസ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്ന ഒന്നാണ്.

അതിനാൽ വാടക വർധനവ് താല്ക്കാലികമായി മരവിപ്പിക്കുന്നത് വഴി കുടുംബങ്ങൾക്കും ബിസിനസുകൾക്കും വലിയൊരു സാമ്പത്തിക സുരക്ഷിതത്വം തന്നെ നൽകുന്നതായാണ് വിദഗ്ദ്ധർ പറയുന്നത്. കൂടാതെ ജീവിതച്ചെലവുകളിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള അധിക ചെലവുകളും മറ്റും കുറയ്ക്കാൻ ഇത് സഹായിക്കുകയും ചെയ്യും.

 



കൂടാതെ വീട്ടുവാടക ഉയരുന്നത് മൂലമുണ്ടാകുന്ന പണപ്പെരുപ്പം ഇല്ലാതാക്കാനും വിപണിയിലെ വിലക്കയറ്റത്തിനെതിരെ ഒരു പരിധി നിയന്ത്രിക്കാനും ഈ പുതിയ നയം സഹായിക്കും. അതേസമയം അബുദാബിയിലെ വീട് യൂണിറ്റുകൾക്കായുള്ള ആവശ്യം പ്രതിദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്.

അതിനാൽ ഇത്തരമൊരു സാഹചര്യത്തിൽ വീട്ടു ചെലവുകൾ മറ്റ് സാമ്പത്തിക കാര്യങ്ങൾ എന്നിവ കൃത്യമായി നിലനിർത്താൻ ഈ തീരുമാനം വാടകക്കാരെ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. കൂടുതൽ പണം മറ്റുള്ള ആവശ്യങ്ങൾക്കായി മാറ്റിവെക്കാനും ഈ നീക്കങ്ങൾ ഒരു പരിധി വരെ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (26 minutes ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (38 minutes ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (39 minutes ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (49 minutes ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (53 minutes ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (1 hour ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (1 hour ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (1 hour ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (1 hour ago)

ഇനി ആ വഴിയിലൂടെ... സിനിമയിലും പാട്ടിലും തിളങ്ങി അനുപമ അവസാനം രാഷ്ട്രീയത്തിലേക്ക്!  (1 hour ago)

അർച്ചനയുടെ അമ്മയോട് മാപ്പ് ചോദിച്ച് ദേവൻ രാമചന്ദ്രൻ.! നീയൊന്നും റോഡിന്റെ ഉടമയല്ല പൊട്ടിത്തെറിച്ച്, ജസ്റ്റിസ്  (1 hour ago)

ഗുരുവായൂർ അമ്പല നടയിൽ ശ്രുതി വിവാഹിതയായി..! ഒപ്പം ജെൻസന്റെ കുടുംബം..! അച്ഛന്റെ സ്ഥാനത്ത് EX മന്ത്രി  (2 hours ago)

സോഷ്യൽ മീഡിയ റീലിനായി 18കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി!  (2 hours ago)

കൊല്ലത്ത് ഡ്രൈവറായി ജീവിതം; ബിഹാറിൽ കൊലപാതകക്കേസുകളിൽ പ്രതി! 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി പിടിയിൽ  (2 hours ago)

രണ്ടാം ഏകദിനം... 41 ഓവറിൽ തകർന്നടിഞ്ഞ ന്യൂസിലൻഡ് 134 റൺസിൽ പുറത്ത്...  (3 hours ago)

Malayali Vartha Recommends