Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ക്യാബിനിൽ നിന്നും പുക ഉയർന്നു ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; പിന്നെ സംഭവിച്ചത്!

13 OCTOBER 2022 04:02 PM IST
മലയാളി വാര്‍ത്ത

ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി, സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. ഒരു യാത്രക്കാരന്‍റെ കാലിൽ ചെറിയ പോറലുകൾ ഏറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഗോവയില്‍ നിന്നും വരുകയായിരുന്ന ക്യു 400 വിമാനമായ വിടി-എസ്‌ക്യുബിയിൽ 86 യാത്രക്കാരുണ്ടായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇതിനെ തുടർന്ന് ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥൻ അറിയിച്ചു.

 

സ്‌പൈസ്‌ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പുക നിറഞ്ഞ ക്യാബിന്റെ ഫോട്ടോയും ഹൈദരാബാദ് എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തുന്ന വിമാനത്തിന്റെ രണ്ട് വീഡിയോകളും ട്വീറ്റ് ചെയ്തിട്ടുണ്ട്. അടുത്ത കാലത്തായി സ്‌പൈസ്‌ജെറ്റ് സാമ്പത്തികവുമായും മറ്റും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനിടെയാണ് അടിയന്തര ലാന്‍റിംഗ് പ്രശ്നം. ഒക്‌ടോബർ 29 വരെ മൊത്തം വിമാനങ്ങളുടെ 50 ശതമാനം മാത്രമേ സർവീസ് നടത്താവൂ എന്നാണ് സ്‌പൈസ്‌ജെറ്റിന് നിർദേശം നൽകിയിരിക്കുന്നത്.

തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച സ്‌പൈസ് ജെറ്റിനെതിരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. രണ്ട് മാസത്തേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് വെട്ടിക്കുറച്ചിരുന്നു. അമ്പത് ശതമാനം സർവീസുകൾ മാത്രമേ ഈ കാലയളവിൽ സ്പൈസ് ജെറ്റിന് ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡിജിസിഎയുടെ കര്‍ശന നിർ‍ദേശം നൽകുകയുണ്ടായത്.

ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്‌തമല്ല എന്ന് കണ്ടെത്തിയിരുന്നു. സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാകും തുടർ നടപടികൾ എന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയത്.

അടുത്തിടെയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച സ്പൈസ് ‍ജെറ്റ് അടിയന്തരമായി നിലത്തിറക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ കാരണം ഇതിന് കാണിക്കൽ നോട്ടീസും നൽകിയരുന്നു. വിമാനങ്ങൾ നിരന്തരം തകരാറ് മൂലം തിരിച്ചിറക്കിയതിനാണ് കാണിക്കൽ നോട്ടീസ് നൽകിയത്. ഡൽഹിയിൽ നിന്ന് ദുബൈക്ക് പുറപ്പെട്ട വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയതടക്കമുള്ള വിഷയങ്ങൾ നേരത്തെ തന്നെ ഡിജിസിഎയുടെ ശ്രദ്ധയിൽ പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.സ്പൈസ് ജെറ്റ് വിമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയത്. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കർശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ട്വിറ്ററില്‍ കുറിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends