Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഇത്തരക്കാർ വിസിറ്റ് വിസയിൽ എത്തിയാൽ പണിയുറപ്പ്, ബഹ്റൈനിൽ സന്ദർശക വിസയിൽ എത്തി ജോലി ചെയ്താൽ കനത്ത പിഴയും നാടുകടത്തലും, പ്രവാസി തൊഴിലാളികൾ രാജ്യത്ത് എത്തുന്നതിന് മുമ്പ് തന്നെ ഒരു തൊഴിലുടമയിൽ നിന്ന് ഔദ്യോഗിക വർക്ക് പെർമിറ്റ് നേടിയിരിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി

14 OCTOBER 2022 03:06 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നോക്കുന്ന പ്രവാസികൾ സാധാരണ ഗതിയിൽ വിസിറ്റ് വിസയിലെത്തി ജോലി കിട്ടിയ ശേഷം ഇത് തൊഴിൽ വിസയിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് ഇനി ബഹ്റൈനിൽ തൊഴിൽ നോക്കുന്ന പ്രവാസികൾക്ക് സാധിക്കില്ല.സന്ദർശക വിസയിൽ വന്ന് ജോലി ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബഹ്റൈൻ. വിസിറ്റ് വിസയിൽ വന്നവർ ജോലിയിൽ ഏർപ്പെടുന്നത് നിയമ വിരുദ്ധമാണ്. ഈ നിയമം ലംഘിച്ചാൽ പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് എൽഎംആർഎ അറിയിച്ചു.

ബഹ്റൈനിൽ സന്ദർശക വിസയിൽ വന്ന് ഒരുകാരവശാലും ജോലി ചെയ്യരുതെന്നും തൊഴിൽ വിസ രാജ്യത്ത് വരുന്നതിന് മുമ്പ് തന്നെ നേടണമെന്നും ഓർമിപ്പിച്ച് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കിയിരിക്കുകയാണ്.രാജ്യത്ത് എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളുടെ രേഖകൾ നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തണമെന്നും എൽഎംആർഎ ആവശ്യപ്പെട്ടു. പ്രവാസി തൊഴിലാളികൾ രാജ്യത്ത് എത്തുന്നതിന് മുമ്പ് തന്നെ ഒരു തൊഴിലുടമയിൽ നിന്ന് ഔദ്യോഗിക വർക്ക് പെർമിറ്റ് നേടിയിരിക്കണം.

ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ ഉൾപ്പെടെ തൊഴിലാളിയുടെ മേൽ ചുമത്തുന്ന എല്ലാ ഫീസും തൊഴിലുടമ വഹിക്കണം. വർക്കിങ് പെർമിറ്റുള്ള പ്രവാസികൾ പെർമിറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലോ അതേ പ്രവർത്തനത്തിൽ ഏർപ്പെടുന്ന അതേ തൊഴിലുടമയുടെ മറ്റ് ശാഖകളിലോ ജോലി ചെയ്യണമെന്നും എൽഎംആർഎ നിർദേശം നൽകിയിരിക്കുകയാണ്.

അതുപോലെ ഏതാനും ചില രാജ്യക്കാര്‍ക്ക് വിസ അനുവദിക്കുന്നത് കുവൈറ്റ് നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കുവൈറ്റ് ദിനപ്പത്രമായ അല്‍ അന്‍ബാ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചില രാജ്യക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താതെയാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ തീരുമാനം സാമൂഹിക കാര്യ മന്ത്രാലയം അംഗീകരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഏതൊക്കെ രാജ്യക്കാര്‍ക്കാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുന്നതെന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്നോ തീരുമാനം എന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്നോ ഉള്ള കാര്യത്തിലും വ്യക്തതയില്ല. റിപ്പോര്‍ട്ടിനെ കുറിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

പ്രവാസികള്‍ക്ക് കുടുംബ വിസിറ്റ് വിസ അനുവദിക്കുന്നത് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കുവൈറ്റ് അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചില രാജ്യക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിയതായുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുന്നതെന്നും ഇത് താല്‍ക്കാലിക നടപടി മാത്രമാണെന്നുമായിരുന്നു അന്ന് അധികൃതര്‍ അറിയിച്ചിരുന്നത്.

രാജ്യത്ത് വിസിറ്റ് വിസയില്‍ വന്ന 20000ത്തോളം പ്രവാസികള്‍ കാലാവധി കഴിഞ്ഞിട്ടും കുവൈറ്റില്‍ നിന്ന് തിരികെ പോവാതെ അനധികൃതമായി ഇവിടെ തന്നെ തങ്ങുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസിറ്റ് വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ കൃത്യമായ ശക്തമായ നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കാതെ വിസ അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (16 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (58 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (6 hours ago)

Malayali Vartha Recommends