Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

യുഎഇയില്‍ ഈ സംവിധാനമില്ല, ജോലിതട്ടിപ്പിനിരയായി നിരവധി പ്രവാസികൾ ദുരിതത്തിൽ, കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയായിരിക്കാന്‍ സാധ്യത, അടുത്ത ദിവസങ്ങളില്‍ തട്ടിപ്പിനിരയായി കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് വരും, വെളിപ്പെടുത്തലുമായി നാട്ടിൽ നിന്ന് ഗൾഫിലെത്തി ദുരിതം അനുവിക്കുന്ന മലയാളികൾ

15 OCTOBER 2022 12:24 PM IST
മലയാളി വാര്‍ത്ത

മുന്നറിയിപ്പുകൾ നിസാരമായി തള്ളിക്കളഞ്ഞ് വ്യാജ ഏജന്റ് മുഖേന ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ചെത്തുന്നവർ നിരവധിയാണ്. എന്നാൽ ഇവരെ കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാതെ ചതിയിൽപ്പെട്ട് നാട്ടിൽ നിന്ന് ഗൾഫിലെത്തി ദുരിതം അനുവിക്കുന്ന നിരവധി മലയാളികളുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു സംഭവമാണ് പുറത്തുവരുന്നത്.

കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നായി ജോലി തട്ടിപ്പിനിരയായ 36 മലയാളികള്‍ ഷാര്‍ജയില്‍ കൊടും ദുരിതം അനുഭവിക്കുകയാണ്. കേരളത്തിലെ മിക്ക ജില്ലകളില്‍നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയായിരിക്കാന്‍ സാധ്യതയുണ്ട്. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തങ്ങളെ ഇവിടെയെത്തിച്ചത്. സനീറിന്‍റെ തട്ടിപ്പിനിരയായി അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.

പലതവണയായാണ് ഇവരെ സനീര്‍ യു.എ.ഇയില്‍ എത്തിച്ചത്.ഒരുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു യാത്ര. പാക്കിങ്, അക്കൗണ്ടന്‍റ് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം. പണം സനീറിന്‍റെ കേരളത്തിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. 65,000 മുതല്‍ 1.25 ലക്ഷം രൂപ വരെ നല്‍കിയവരുണ്ട്. ചിലര്‍ക്ക് വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കി. മറ്റ് ചിലരോട് ജോലി ശരിയാകുമ്പോള്‍ ഓഫര്‍ ലെറ്റര്‍ തരാമെന്ന് പറഞ്ഞു.

എന്നാൽ യുഎഇയിലെത്തിയ പലരുടെയും വിസ കാലാവധി കഴിയാറായി. മുംബൈയില്‍ ദിവസങ്ങളോളം താമസിച്ച ശേഷം യു.എ.ഇയില്‍ എത്തിയവരുമുണ്ട്. യു.എ.ഇയില്‍ എത്തി മൂന്നു ദിവസം കഴിയുമ്പോള്‍ എംപ്ലോയ്മെന്‍റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം.ഇങ്ങനെയൊരു സംവിധാനം യു.എ.ഇയില്‍ ഇല്ലെന്ന് പലരും അറിഞ്ഞത് അവിടെ എത്തിയപ്പോൾ മാത്രമാണ്.

ദിവസവും വൈകീട്ട് ഇവരുടെ അടുക്കലെത്തുന്ന സനീര്‍ അടുത്ത ദിവസം തന്നെ ജോലി ശരിയാകുമെന്ന് പറയും. എന്നാല്‍, പിന്നീട് ഇതേ കുറിച്ച്‌ മിണ്ടാറില്ല.അടുത്ത ദിവസങ്ങളിലായി സനീറിന്‍റെ ചതിയില്‍പെട്ട് നാട്ടില്‍നിന്ന് തിരിക്കാന്‍ തയാറെടുക്കുന്നവര്‍ സൂക്ഷിക്കണമെന്ന് ഇവര്‍ പറയുന്നു.ചിലരെ കുറച്ചുനാള്‍ സനീര്‍ പാകിസ്താനികള്‍ക്കൊപ്പവും ബംഗാള്‍ സ്വദേശികള്‍ക്കൊപ്പവും താമസിപ്പിച്ചു. ഇവിടെ ഭക്ഷണം പോലും കിട്ടാതായപ്പോള്‍ ഇവരെ മറ്റൊരിടത്തേക്ക് മാറ്റി.

നിലവിൽ ഭക്ഷണം പോലുമില്ലാതെ ഷാര്‍ജ റോളയില്‍ താമസിക്കുന്ന ഇവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരാണ് ഏക ആശ്വാസം. സാമൂഹിക പ്രവര്‍ത്തകന്‍ ഖുറൈഷി ആലപ്പുഴയുടെ ഇടപെടലിനെ തുടര്‍ന്ന് യുനൈറ്റഡ് പി.ആര്‍.ഒ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞദിവസം ഇവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നു. കടംവാങ്ങിയും സ്വര്‍ണം വിറ്റുമാണ് പലരും ഗള്‍ഫ് ജീവിതം തേടിയെത്തിയത്. അതിനാല്‍, നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. ചിലര്‍ സ്വന്തമായി ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends