Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇത്തവണ രക്ഷയില്ല...! കുവൈത്തിൽ അനധികൃത ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു, അടുത്ത ദിവസങ്ങളില്‍ പരിശോധനാ നടപടികള്‍, അനധികൃതമായി കൈവശമാക്കിയ ലൈസന്‍സുകൾ റദ്ദ് ചെയ്യും

15 OCTOBER 2022 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം തുടങ്ങിക്കഴിഞ്ഞു. വിവിധയിടങ്ങളിൽ ഇതിനായുള്ള പരിശോധന തുടങ്ങിയിരിക്കുകയാണ്. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി അനധികൃത ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ ഹവാലി, മുബാറക് അല്‍ കബീര്‍ പ്രവിശ്യകളില്‍ ആരംഭിച്ചു.

ലക്ഷക്കണക്കിന് പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നുവെന്ന് ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധനയെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം വ്യാഴാഴ്ചയാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രവിശ്യകളില്‍ വെള്ളിയാഴ്ച തന്നെ പരിശോധനയും തുടര്‍ നടപടികളും ആരംഭിച്ചും. മറ്റിടങ്ങളിലും അടുത്ത ദിവസങ്ങളില്‍ പരിശോധനാ നടപടികള്‍ ആരംഭിക്കും.

രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവ അനധികൃതമായാണ് പ്രവാസികള്‍ കൈവശം വയ്ക്കുന്നത് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. പരിശോധനയില്‍ അനധികൃത ലൈസന്‍സെന്ന് കണ്ടെത്തുന്ന കേസുകളില്‍ പ്രവാസികളെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിപ്പിച്ച ശേഷമായിരിക്കും ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

തട്ടിപ്പിലൂടെയും അനധികൃതമായും കൈവശമാക്കിയ ലൈസന്‍സുകളും ഈ രീതിയില്‍ റദ്ദ് ചെയ്യപ്പെടും. വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് മാനദണ്ഡങ്ങളുണ്ട്. ഡ്രൈവര്‍, പിആര്‍ഒ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വ്യവസ്ഥകളില്‍ ഇളവുണ്ട്. എന്നാല്‍, ഇവര്‍ ഈ തസ്തികകളില്‍ നിന്ന് മാറിയാല്‍ നേരത്തേ ലഭിച്ച ലൈസന്‍സ് തിരിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ വിവിധ കാരണങ്ങളാല്‍ ലൈസന്‍സിനുള്ള അര്‍ഹതാ പരിധിക്ക് പുറത്തായവര്‍ക്കും പ്രവാസം അവസാനിപ്പിച്ചു മടങ്ങിയവര്‍ക്കും നാട്ടില്‍ കുടുങ്ങിയത് മൂലം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും.

അനധികൃതമായി ലൈസന്‍സ് കൈവശം വയ്ക്കുന്നതായി കണ്ടെത്തുന്ന കേസുകളില്‍ അവര്‍ക്കെതിരേ നിയമ നടപടിയും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്ത് നിലവില്‍ ഏഴ് ലക്ഷത്തിലധികം വിദേശികള്‍ക്കാണ് കുവൈറ്റ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് എക്പാട്രിയറ്റ്സ് വിഭാഗത്തിന്റെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലൈസന്‍സുകളുടെ എണ്ണമാണ് ഇത്. ഇവയില്‍ രണ്ടര ലക്ഷത്തോളം പേര്‍ ലൈസന്‍സിനുള്ള നിശ്ചിത അര്‍ഹതാ മാനദണ്ഡങ്ങള്‍ ഇല്ലാത്തവരാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

അതേസയം, കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നു. ശര്‍ഖ് ഫിഷ് മാര്‍ക്കറ്റില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 24 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ആറുപേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരാണ്. കാലാവധി കഴിഞ്ഞ താമസവിസയുള്ള രണ്ടുപേരും പിടിയിലായവരില്‍പ്പെടുന്നു. സുരക്ഷാസേനകളുമായി സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് ജോലി നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends