Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ആള്‍ക്കഹോള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ വില്ക്കുന്നതിനും വാങ്ങുന്നതിനും പുതിയ നിയമങ്ങളുമായി യുഎഇ. നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വരുത്താന്‍ ആറുമാസത്തെ കാലാവധിയാണ് മദ്യവില്പനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്

15 OCTOBER 2022 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...


ആള്‍ക്കഹോള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ വില്ക്കുന്നതിനും വാങ്ങുന്നതിനും പുതിയ നിയമങ്ങളുമായി യുഎഇ. നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വരുത്താന്‍ ആറുമാസത്തെ കാലാവധിയാണ് മദ്യവില്പനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്അബുദാബി ടൂറിസം മന്ത്രാലയമാണ് പുതിയ നിയമം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.

യുഎഇയുടെ പുതിയ മദ്യനയം അനുസരിച്ച് മദ്യത്തില്‍ ആള്‍ക്കഹോളിന്റെ അളവ് 0.3 ശതമാനം മാത്രമായിരിക്കണം. വിനാഗിരിയുടെ രുചി, ഗന്ധം എന്നിവ വൈനില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണം. കാരമലിന്റേതൊഴിച്ച്‌ ബീറില്‍ കൃത്രിമ മധുരവും നിറങ്ങളും മണവും അനുവദിക്കുന്നതല്ലെന്നും പുതിയ മദ്യനയത്തില്‍ നിര്‍ദേശിക്കുന്നു.

ശുചിത്വമുള്ള പരിസരങ്ങളില്‍വെച്ച്‌ ഉല്‍പന്നങ്ങള്‍ തയ്യാറാക്കണം. മദ്യ ഉല്‍പന്നങ്ങള്‍ വൃത്തിയുള്ള പാക്കറ്റുകളിലാക്കി വേണം കണ്ടെയിനറുകളിലെത്തിക്കാന്‍. ഉല്‍പന്നങ്ങള്‍ കേടുവരാതിരിക്കാനാണ് ഇത്തരം മുന്‍കരുതലുകളെടുക്കുന്നതെന്നും പുതിയ മദ്യ വില്പന നയം വിശദമാക്കുന്നു

ഉല്‍പന്നത്തിലടങ്ങിയ ചേരുവകള്‍, നിര്‍മ്മാണം, ഉപയോഗ കാലാവധി, ഉല്‍പന്നത്തില്‍ അടങ്ങിയിരിക്കുന്ന ആള്‍ക്കഹോളിന്റെ ശതമാനം എന്നിവ ലേബലില്‍ കൃത്യമായി ചേര്‍ക്കണം തുടങ്ങീ നിര്‍ദേശങ്ങളും യുഎഇയുടെ പുതിയ മദ്യവില്പനനയം മുന്നോട്ടുവെയ്ക്കുന്നുണ്ട്.

നിയമം ഭേദിക്കുന്നവര്‍ക്ക് കര്‍ശനനടപടികള്‍ നേരിടേണ്ടിവരുമെന്നും നിര്‍ദേശത്തില്‍ ഡിസിടി മുന്നറിയിപ്പ് നല്കുന്നുണ്ട്. ഉപഭോക്താക്കളുടേയും വിതരണക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ആള്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ വില്ക്കുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് അബുദാബി ടൂറിസം മന്ത്രാലയം ചൂണ്ടിക്കാട്ടി

ഇനി മദ്യപാനികൾക്കുമുണ്ട് നിർദ്ദേശങ്ങൾ .. യു.എ.ഇയിലെ നിരത്തുകളിലോ പൊതുസ്ഥലങ്ങളിലോ വച്ച്‌ മദ്യപിക്കുന്നത് നിയമ വിരുദ്ധമാണ്. മദ്യം വിളമ്പുന്നതിനു ലൈസന്‍സുള്ള ഹോട്ടലുകളില്‍ നിന്ന് മദ്യപിക്കാം. അല്ലെങ്കില്‍ ആല്‍ക്കഹോള്‍ ലൈസന്‍സുള്ള വ്യക്തിക്ക് മദ്യഷാപ്പുകളില്‍ നിന്നും മദ്യം വാങ്ങാം. ലൈസന്‍സില്ലാത്ത വ്യക്തികള്‍ മദ്യപിച്ചതായി പിടിക്കപ്പെട്ടാല്‍ കനത്ത ശിക്ഷയായിരിക്കും ഫലം.

മദ്യലഹരിയിയില്‍ വാഹനമോടിക്കുന്നത് യു.എ.ഇയില്‍ കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എങ്കിലും യു.എ.ഇയില്‍ നടക്കുന്ന 14.33 ശതമാനം അപകടങ്ങളും മദ്യലഹരിയിൽ വാഹനമോടിച്ചതിന് തുടർന്നാണ് ഉണ്ടാകുന്നത് .

മദ്യലഹരിയില്‍ വാഹനമോടിച്ച്‌ പിടിക്കപ്പെട്ടാല്‍ പരമാവധി 20,000 ദിര്‍ഹം വരെ പിഴയും ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കാമെന്ന് യു.എ.ഇയിലെ നിയമം അനുശാസിക്കുന്നു. ഇതിന് പുറമെ ഡ്രൈവിംഗ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയന്റുകളും 60 ദിവസത്തേക്ക് വാഹനം തടഞ്ഞുവയ്ക്കാനും നിയമമുണ്ട്. കൂടാതെ ഡ്രൈവറെ അറസ്റ്റ് ചെയ്യാനും കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും നിയമമുണ്ട്.

ജോലിസ്ഥലത്തെ മദ്യപാനം ഗുരുതര കുറ്റകൃത്യമായാണ് യു.എ.ഇയിലെ നിയമം കാണുന്നത്. മദ്യപിക്കാത്ത സഹപ്രവര്‍ത്തകരെ ഇത് സാരമായി ബാധിക്കുമെന്നതിനാല്‍ ആണ് കർശന നിയമം കൊണ്ടുവന്നിരിക്കുന്നത്

ജോലിസ്ഥലത്ത് മദ്യപിച്ച നിലയില്‍ പിടിക്കപ്പെട്ടയാളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ട്.

ദുബായിലെത്തുന്ന യാത്രക്കാര്‍ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി നാല് ലിറ്റര്‍ മദ്യവും രണ്ട് കെയ്സ് ബിയറും ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങി യു.എ.ഇയിലേക്ക് കാണ്ടുവരാം.

ദുബായില്‍ താമസിക്കുന്ന മുസ്ലിം അല്ലാത്തവര്‍ക്ക് മദ്യം വാങ്ങാന്‍ അനുവദിക്കുന്ന ലൈസന്‍സാണ് ആല്‍ക്കഹോള്‍ ലൈസന്‍സ്. ഇത് എല്ലാവര്ക്കും കിട്ടില്ല.. ഇതിനായി അപേക്ഷിക്കുമ്ബോള്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.

അപേക്ഷകന്‍ 21 വയസ് പൂര്‍ത്തിയാക്കിയിരിക്കണം

റെസിഡന്റ് വിസ ഉണ്ടായിരിക്കണം

മുസ്ലിം മത വിശ്വാസിയാകരുത്

3000 ദിര്‍ഹമെങ്കിലും കുറഞ്ഞ മാസശമ്ബളം ഉണ്ടായിരിക്കണം

 

 

ഭര്‍ത്താവിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഭാര്യയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ, അവിവാഹിതയായ സ്ത്രീക്ക് ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കും

ഫ്രീസോണില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഫ്രീസോണ്‍ അതോറിറ്റിയുടെ സമ്മതം ആവശ്യമാണ്.

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ അപേക്ഷയോടൊപ്പം ട്രേഡ് ലൈസന്‍സിന്റെ പകര്‍പ്പും ഹാജരാക്കണം.

ഇത്തരയും കാര്യങ്ങൾ വിശദമായി മനസ്സിലാക്കാതെ യു എ യിൽ മദ്യപിച്ചാലോ മദ്യം കൈവശം വെച്ചാലോ മദ്യ വിൽപ്പന നടത്തിയാലോ ഗുരുതരമായ കേസിൽ അകപ്പെടും . യു എ ഇ നിയമങ്ങൾ കര്ശനമായതിനാൽ എളുപ്പത്തിൽ ഊരിപ്പോരാം , എന്ന് വിചാരിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends