Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

യുഎഇയിൽ കനത്ത മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യത, അബുദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ ചില പ്രദേശങ്ങളിൽ റെഡ് അലർട്ട്, ദൂരക്കാഴ്ച തീരെ കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

17 OCTOBER 2022 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യുഎഇയിൽ കലാവസ്ഥ മാറ്റം സംഭവിച്ചിരിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. രണ്ട് ദിവസം മുമ്പ് അബുദബിയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ യു.എ.ഇയിലെ കൂടുതൽ എമിറേറ്റുകളിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.

അബുദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ ചില പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകായാണ്. അബുദബി, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലെ ചില പ്രദേശങ്ങളിലാണ് റെഡ് അലർട്ട്. മിക്ക എമിറേറ്റുകളിലും രാവിലെ ഒമ്പത് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ദൂരക്കാഴ്ച തീരെ കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. അബുദാബിയിലും ദുബായിലും ഈർപ്പം 85 ശതമാനത്തിലെത്താമെന്നും വിലയിരുത്തുന്നു. ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറയുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയുള്ള സമയങ്ങളിൽ അബുദാബി റോഡുകളിലെ വേഗപരിധി 80 കി.മീ ആയി കുറയുമെന്നും അധികൃതർ ഓർമിപ്പിച്ചു.

അതേസമയം എമിറേറ്റുകളിൽ താപനില യഥാക്രമം 37 ഡിഗ്രി സെൽഷ്യസിലും 36 ഡിഗ്രി സെൽഷ്യസിലും എത്തും. കുറഞ്ഞ താപനില 20 ശതമാനത്തിലേക്ക് താഴുന്നു. തലസ്ഥാനത്തും ദുബായിലും യഥാക്രമം 24 ഡിഗ്രി സെൽഷ്യസും 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

അതുപോലെ ഖത്തറിൽ കഴിഞ്ഞ ദിവസം മുതൽ മഴക്കാലത്തിന് തുടക്കമായിരിക്കുകയാണ്. ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ ആറ് വരെ 52 ദിവസം ഇനി രാജ്യത്ത് മഴക്കാലമായിരിക്കുമെന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പകൽ സമയം ചൂടും രാത്രി മിതമായ കാലാവസ്ഥയുമായിരിക്കും ഈ കാലയളവിൽ. ഇടിയും മഴയും മിന്നലും ഉണ്ടാകുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്.

പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ-----

ഇടിമിന്നലുള്ളപ്പോൾ വീടിന് പുറത്താണെങ്കിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി നിൽക്കണം. തുറസ്സായ സ്ഥലങ്ങളിലും മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും താഴെയും വീടിന്റെയും കെട്ടിടങ്ങളുടെയും ടെറസുകളിലും നിൽക്കരുത്. മോശം കാലാവസ്ഥയിൽ വാഹനം ഓടിക്കുന്നവർ അമിത വേഗവും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും ഒഴിവാക്കണം. വൈപ്പറുകൾ പ്രവർത്തനക്ഷമമായിരിക്കണം. കാറിന്റെ ജനലുകൾ അടച്ചെന്നും ഉറപ്പാക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കരുത്. വീട്ടിനകത്തും ജാഗ്രത വേണം. നനഞ്ഞ കൈ കൊണ്ട് സ്വിച്ച് ബോർഡുകളിൽ സ്പർശിക്കരുത്. ഇടിമിന്നലുള്ളപ്പോൾ വീട്ടിനുള്ളിലെ വൈദ്യുത ഉപകരണങ്ങളുടെ പവർ സപ്ലൈ ഓഫ് ചെയ്യണമെന്നും അധികൃതർ നിർദേശത്തിൽ പറയുന്നു. അടിയന്തര ഘട്ടത്തിൽ സഹായത്തിനായി 999 എന്ന നമ്പറിൽ സേവനം തേടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends