നാട്ടിലേക്ക് മടങ്ങാനായി എയർപ്പോർട്ടിലെത്തി, ആലപ്പുഴ സ്വദേശി മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം തുറയസ്സേരില്‍ കന്നിമേല്‍ നസീര്‍ മുഹമ്മദ് ആണ് മസ്ക്റ്റ് വിമാനത്താവളത്തിൽ വെച്ച് മരിച്ചത്. 58 വയസായിരുന്നു. നാട്ടിലേക്ക് മടങ്ങാൻ മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തുകയും പെട്ടെന്ന് ലോഞ്ചില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.
നസീര്‍ മുഹമ്മദിനെ ഉടൻ തന്നെ റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതം മൂലം ആണ് നസീർ മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ എത്തിച്ച് ശേഷം ആയിരിക്കും മറവു ചെയ്യുക. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ആണ് ബന്ധുക്കളും സുഹൃത്തുക്കളും. അഹമ്മദ് സാലിം- പിതാവ് , സൈനബ കുഞ്ഞു- ഉമ്മ ആണ്. സോഫിയ ആണ് ഭാര്യ. അലിഫ്, ആലിയ എന്നിവർ മക്കൾ ആണ്.
അതേസമയം, യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ മൊയ്‍തീന്‍ വീട്ടില്‍ മാമുക്കോയയുടെ മകന്‍ ചെറുവീട്ടില്‍ മുഹമ്മദലി (49) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഖബറടക്കം ഷാര്‍ജയില്‍ നടക്കും. മാതാവ്-ചെറുവീട്ടില്‍ അലീമ. ഭാര്യമാര്‍ വയലില്‍ മാളിയക്കല്‍ ഷാഹിദ, കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പന്തക്കലകം സിനോബിയ. മക്കള്‍ - അലീഷ സനൂബ്, അസാം അലി, അഹമ്മദ് അലി.
https://www.facebook.com/Malayalivartha























