Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

യുഎഇയിൽ ശമ്പളം ചോദിച്ച പ്രവാസികളെ തല്ലിച്ചതച്ചു, നാല് മാസമായി ശമ്പളം കൊടുക്കാത്ത ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചു, താമസ സ്ഥലത്തെത്തി ഇവരെ മദിച്ചത് വിസ കാന്‍സല്‍ ചെയ്തതോടെ, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ അഭയം തേടി പ്രവാസികൾ...!

05 NOVEMBER 2022 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നാട്ടിലെ പ്രാരാബ്ധങ്ങൾ തീർക്കാനാണ് പലരും പ്രവാസ ജീവിതം തിരഞ്ഞെടുക്കുക. നാട്ടിൽ നിന്ന് ഗൾഫിലെത്തി ദുരിതം അനുവിക്കുന്ന നിരവധി മലയാളികളുണ്ട്. വ്യാജ ഏജന്റ് മുഖേന ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ചെത്തി ചതിയിൽപ്പെട്ടവർ,കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവർ തുടങ്ങി നിരവധി പേരാണ് ഗൾഫിലെത്തി ദുരിതമനുഭവിക്കുന്നത്. ഇപ്പോൾ യുഎഇയിൽ ശമ്പള കുടിശ്ശിക ചോദിച്ചതിന് പ്രവാസികളെ തല്ലിച്ചതയ്ച്ചതായുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അജ്മാനിൽ മലയാളി ജീവനക്കാർക്കാണ് ജോലി ചെയ്ത ശമ്പളം ചോദിച്ചതിന് മർദ്ദനമേൽക്കേണ്ടി വന്നത്.

ആലപ്പുഴ സ്വദേശി രാഹുൽ ആന്റണി, കൊല്ലം സ്വദേശികളായ അനു അനിൽകുമാർ, അൻസീർ അബ്ദുൽ അസീസ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ മര്‍ദ്ദിക്കുന്നിന്റെ വീഡിയോയും പുറത്തുവന്നു. പത്തനംതിട്ട സ്വദേശിയുടെ സ്ഥാപനത്തില്‍ എട്ട് മാസമായി ഇവര്‍ ജോലി ചെയ്യുന്നു. എന്നാല്‍, നാല് മാസമായി ഇവർക്ക് ശമ്ബളം ലഭിച്ചിട്ട്. പലതവണ ശമ്ബളം ചോദിച്ചിട്ടും നല്‍കിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

പാസ്പോര്‍ട്ടും പിടിച്ചുവെച്ചു. ഇതോടെ ലേബര്‍ വകുപ്പില്‍ പരാതി നല്‍കി. അവരുടെ നിര്‍ദേശാനുസരണം യുവാക്കള്‍ വിസ കാന്‍സല്‍ ചെയ്തു. ഇതോടെയാണ് താമസ സ്ഥലത്തെത്തി ഇവരെ മദിച്ചത്. സംഭവത്തിൽ യുവാക്കൾ കമ്പനിയുടമ മല്ലപ്പള്ളി ആഞ്ഞലിത്താനം സ്വദേശി എൽദോ ജോസഫ് അലക്‌സാണ്ടറിനെതിരെ പൊലീസിൽ പരാതി നൽകി.

എന്നാൽ ജീവനക്കാരെ താനല്ല മർദിച്ചതെന്ന് കമ്പനി നടത്തിപ്പുകാരനായ മല്ലപ്പള്ളി സ്വദേശി എൽദോ ജോസഫ് അലക്‌സാണ്ടർ പ്രതികരിച്ചത്. മർദിച്ച ആളെ തനിക്ക് അറിയില്ലെന്നും ഇയാൾ പറഞ്ഞു. ജോലിയില്‍ വീഴ്ചവരുത്തിയത് കൊണ്ട് രണ്ട് മാസത്തെ ശമ്ബളമാണ് നല്‍കാന്‍ ബാക്കിയുള്ളത്. ഇവരില്‍ ഒരാളുടെ കുടുംബാംഗങ്ങള്‍ നാട്ടിലെ തന്‍റെ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയതായും ഇയാള്‍ ആരോപിച്ചു.
നിലവില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ അഭയം തേടിയിരിക്കുകയാണ് മർദ്ദനത്തിന് ഇരയായ മലയാളികൾ.

നേരത്തെ കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നായി ജോലി തട്ടിപ്പിനിരയായ 36 മലയാളികള്‍ ഷാര്‍ജയില്‍ കൊടും ദുരിതം അനുഭവിക്കുന്ന വാർത്ത പുറത്തുവന്നിരുന്നു. കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് ഇവരെ ഷാര്‍ജയില്‍ എത്തിച്ചത്. സനീറിന്‍റെ തട്ടിപ്പിനിരയായി അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടിത്തിയിരുന്നു.

പലതവണയായാണ് ഇവരെ സനീര്‍ യു.എ.ഇയില്‍ എത്തിച്ചത്.ഒരുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു യാത്ര. പാക്കിങ്, അക്കൗണ്ടന്‍റ് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം. പണം സനീറിന്‍റെ കേരളത്തിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. 65,000 മുതല്‍ 1.25 ലക്ഷം രൂപ വരെ നല്‍കിയവരുണ്ട്. ചിലര്‍ക്ക് വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കി. മറ്റ് ചിലരോട് ജോലി ശരിയാകുമ്പോള്‍ ഓഫര്‍ ലെറ്റര്‍ തരാമെന്ന് പറഞ്ഞു. എന്നാൽ യുഎഇയിലെത്തിയ പലരുടെയും വിസ കാലാവധി കഴിയാറായി. മുംബൈയില്‍ ദിവസങ്ങളോളം താമസിച്ച ശേഷം യു.എ.ഇയില്‍ എത്തിയവരുമുണ്ട്.

യു.എ.ഇയില്‍ എത്തി മൂന്നു ദിവസം കഴിയുമ്പോള്‍ എംപ്ലോയ്മെന്‍റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം.ഇങ്ങനെയൊരു സംവിധാനം യു.എ.ഇയില്‍ ഇല്ലെന്ന് പലരും അറിഞ്ഞത് അവിടെ എത്തിയപ്പോൾ മാത്രമാണ്. ദിവസവും വൈകീട്ട് ഇവരുടെ അടുക്കലെത്തുന്ന സനീര്‍ അടുത്ത ദിവസം തന്നെ ജോലി ശരിയാകുമെന്ന് പറയും. എന്നാല്‍, പിന്നീട് ഇതേ കുറിച്ച്‌ മിണ്ടാറില്ല.അടുത്ത ദിവസങ്ങളിലായി സനീറിന്‍റെ ചതിയില്‍പെട്ട് നാട്ടില്‍നിന്ന് തിരിക്കാന്‍ തയാറെടുക്കുന്നവര്‍ സൂക്ഷിക്കണമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (52 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends