Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

യുഎഇയുടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകി സന്ദര്‍ശകരുടെ കുത്തൊഴുക്ക്, 162.8 ശതമാനത്തിൻ്റെ വളർച്ചയെന്ന് കണക്കുകൾ, 2022ൽ ഇതുവരെ ദുബായിൽ എത്തിയത് 10.12 മില്യൺ സന്ദർശകർ

07 NOVEMBER 2022 11:15 AM IST
മലയാളി വാര്‍ത്ത

യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിക്കുകയാണ് ദുബൈ.കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് രാജ്യത്തേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് തുടരുകയാണ്. ഇന്ത്യ, ഫ്രാൻസ്, ഇറാൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകൾ ദുബായിലേക്ക് എത്തുകയാണ്. സന്ദർശകരുടെ എണ്ണത്തിൽ 162.8 ശതമാനത്തിൻ്റെ വളർച്ചയുണ്ടായെന്നാണ് കണക്ക്.

2022ൽ ഇതുവരെ 10.12 മില്യൺ സന്ദർശകർ ദുബായിൽ എത്തിയത്. ഇവരിൽ പത്ത് ശതമാനം ആളുകൾ ഇന്ത്യയിൽ നിന്നാണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഏറ്റവുമധികം ആളുകൾ ദുബായിലെത്തിയത്. 20 ലക്ഷം ആളുകളാണ് ഈ മാസങ്ങളിൽ എത്തിയത്. കൊവിഡ് മഹാമാരിക്ക് മുമ്പ് 2019 ല്‍ 12.08 ദശലക്ഷം പേരാണ് ദുബായിലെത്തിയത്. മുൻ വർഷങ്ങളെക്കാൾ മൂന്നിരട്ടി ആളുകളാണ് ഈ വർഷം ഒക്ടോബർ വരെ ദുബായ് സന്ദർശിച്ചത്.

സന്ദർശകരുടെ എണ്ണത്തിൽ 162.8 ശതമാനത്തിൻ്റെ വളർച്ചയുണ്ടായെന്നാണ് കണക്ക്. സന്ദർശകർ കൂടുതലായി എത്തുന്നതിന് കാരണം ദുബായ് എക്സ്പോ ആണെന്നാണ് അധികൃതർ നൽകുന്ന വിവരം.ഒമാനിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർഷം തോറും വർധന ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതുപോലെ ലോകകപ്പ് സമയത്ത് ദുബൈയിൽ നിന്ന് ഖത്തറിലേക്ക് പ്രത്യേക ഷട്ടിൽ സർവീസുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന വിമാനക്കമ്പനികളെല്ലാം ദിവസേന സർവീസ് നടത്തുന്നുണ്ട്. ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകർ ദുബൈ നഗരത്തിലേക്കുമെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ലോകകപ്പിനോടനുബന്ധിച്ച് വെറും 100 ദിർഹത്തിന് അതായത് 2252.65 ഇന്ത്യൻ രൂപയ്ക്ക് 90 ദിവസ കാലാവധിയുള്ള മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ ദുബൈ അനുവദിച്ചിരുന്നു. 90 ദിവസത്തിന് ശേഷം വിസ വീണ്ടും പുതുക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

ഇതോടെ, ഖത്തറിലേക്ക് പറക്കുന്ന ഫുട്ബാൾ ആരാധകർക്ക് കുറഞ്ഞ ചെലവിൽ യു.എ.ഇയും സന്ദർശിക്കാൻ കഴിയും. ലോകകപ്പിനെത്തുന്നവരിൽ നല്ലൊരു ശതമാനവും ദുബൈയിലായിരിക്കും താമസം. ദുബൈയിൽ നിന്ന് 45 മിനിറ്റിനുള്ളിൽ ഖത്തറിൽ പറന്നെത്താൻ കഴിയും. എന്നാൽ എല്ലാവർക്കും ഈ വിസ ലഭിക്കില്ലെന്നതാണ് പ്രത്യേകത. മറിച്ച്, ഖത്തറിലെ ലോകകപ്പ് ഹയ്യാകാർഡ് കൈവശമുള്ളവർക്ക് മാത്രമേ ഈ പ്രത്യേക വിസയ്ക്കായി അപേക്ഷിക്കാൻ സാധിക്കുകയൊള്ളു.

ആദ്യമായി ഇന്നലെയാണ് ജിഡിആർഎഫ്എ ഈ വിസ അനുവദിച്ചു തുടങ്ങിയത്. ഖത്തർ ലോകകപ്പിലെ ഏതെങ്കിലുമൊരു മത്സരം കാണാൻ ടിക്കറ്റെടുത്തവർക്കാണ് ഹയ്യാ കാർഡ് ലഭിക്കുക. അവർക്ക് മാത്രമേ ഈ വിസ ലഭിക്കുകയുള്ളു. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ എല്ലാ കാണികൾക്കും സ്വന്തം പേരിൽ ഹയ്യാ കാർഡിന് അപേക്ഷിക്കാം. ഖത്തറിനു പുറത്തു നിന്ന് അപേക്ഷിച്ചാൽ അഞ്ചു ദിവസത്തിനുള്ളിലും ഖത്തറിൽ നിന്നുള്ള അപേക്ഷകന് മൂന്ന് ദിവസത്തിനുള്ളിലും അംഗീകാരം ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (4 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (4 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (4 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (5 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (5 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (5 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (8 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (8 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (9 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (9 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (9 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (11 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (12 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (12 hours ago)

Malayali Vartha Recommends