Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികളെ കാത്ത് ആ കഴുകൻ കണ്ണുകൾ, മുന്നറിയിപ്പ് അവ​ഗണിച്ചാൽ മുട്ടൻ പണി, കാല്‍നടയാത്രികരുടെ സുരക്ഷയെ ബാധിക്കും വിധം നിഷ്‌കര്‍ഷിച്ച പാതയിലൂടെ സൈക്കിളും ഇലക്‌ട്രിക് സ്‌കൂട്ടറുകളും ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പ് ആവര്‍ത്തിച്ച്‌ അബൂദബി പൊലീസ്

08 NOVEMBER 2022 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസികൾ ഏറ്റവും കൂടുതൽ കൂടുംബമായി താമസിക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ. ട്രാഫിക്ക് നിയമങ്ങൾ കർശമായി പാലിക്കുന്ന യുഎഇയിൽ ഇത് സംബന്ധിച്ച വളരെ കൃത്യമായ മുന്നറിയിപ്പുകൾ നൽകാറുണ്ട്. ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളും മുന്നറിയിപ്പുകളും വളരെ കൃത്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അബുദബി പൊലീസ് വളരെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്.

ഇത്തവണ പൊതു ജനങ്ങൾക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദബി പൊലീസ്. കാല്‍നടയാത്രികരുടെ സുരക്ഷയെ ബാധിക്കുംവിധം നിഷ്‌കര്‍ഷിച്ച പാതയിലൂടെ സൈക്കിളും ഇലക്‌ട്രിക് സ്‌കൂട്ടറുകളും ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പ് ആവര്‍ത്തിച്ച്‌ അബൂദബി പൊലീസ്.കാല്‍നടയാത്രികരുടെ സഞ്ചാരപഥങ്ങള്‍ സൈക്കിള്‍, ഇലക്‌ട്രിക് സ്‌കൂട്ടര്‍ സഞ്ചാരികള്‍ കൈയടക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് നടപടി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഗതാഗത ബോധവത്കരണം ശക്തിപ്പെടുത്തിയതായി അബൂദബി പൊലീസ് അറിയിച്ചു.
കാല്‍നടയാത്രികരുടെ സുരക്ഷയെ ബാധിക്കുംവിധം അലക്ഷ്യമായും മാന്യതയില്ലാതെയും ഇലക്‌ട്രിക് സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നുവെന്നാണ് കാല്‍നടയാത്രികരുടെ പരാതി. കാല്‍നടയാത്രികരുടെയും ഇലക്‌ട്രിക് സ്‌കൂട്ടര്‍, സൈക്കിള്‍ യാത്രികരുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

‌‌‌സീബ്രലൈനുകളിലൂടെ കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അവസരം നല്‍കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും 500 ദിര്‍ഹം പിഴ ചുമത്തും. ഇതിനു പുറമേ ആറു ബ്ലാക്ക് പോയന്‍റുകളും ലൈസന്‍സില്‍ ചുമത്തും. അബൂദബിയിലെ നിരവധി ക്രോസിങ്ങുകളില്‍ ഡ്രൈവര്‍മാരുടെ നിയമലംഘനം കണ്ടെത്താന്‍ നിര്‍മിതബുദ്ധിയോടുകൂടിയ റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാല്‍നടയാത്രികര്‍ സുരക്ഷിതരായി റോഡ് മുറിച്ചുകടന്നുവെന്ന് ഉറപ്പാക്കുന്നതു വരെ വാഹനം നിര്‍ത്തിയിടണം. ആളുകള്‍ റോഡ് മുറിച്ചുകടക്കുമ്ബോള്‍ വാഹനം ഓടിച്ചാലും പിഴയടിക്കും.

സൈക്കിളുകള്‍ ഓടിക്കുന്നവര്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. കാല്‍നടയാത്രികരും സൂക്ഷ്മത പാലിക്കണമെന്നും കാറുകളോ ഇരുചക്രവാഹനങ്ങളോ തട്ടാതിരിക്കാന്‍ ഇതു സഹായിക്കുമെന്നും പൊലീസ് പറയുന്നു. സര്‍വിസ് റോഡുകളിലും സൈക്ലിങ് ട്രാക്കുകളിലും മാത്രമേ സൈക്കിളുകള്‍ ഓടിക്കാവൂ. തിരക്കേറിയ ഇടങ്ങളില്‍ സൈക്കിള്‍ ഓടിക്കരുത്. നിയമം ലംഘിക്കുന്ന സൈക്കിള്‍, ഇലക്‌ട്രിക് സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്ക് 200 മുതല്‍ 500 ദിര്‍ഹം വരെ പിഴ ചുമത്തും.

അപകടകരമായ ഓവർടേക്കിങും പൊടുന്നനെയുള്ള ട്രാക്ക്മാറ്റവും പാടില്ലെന്ന് ഡ്രൈവർമാർക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.ഓവർടേക്കിങും ട്രാക്ക് മാറ്റവും നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അതിൽ അലംഭാവം പാടില്ല. മറ്റുവാഹനങ്ങളെ തെറ്റായ രീതിയിൽ മറികടക്കൽ ഒഴിവാക്കുക, ഓവർടേക്ക് ചെയ്യുന്ന സമയത്തും മറ്റും തൊട്ടടുത്ത് മറ്റു വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. ട്രാക്കുകളുംറോഡുകളും മാറുമ്പോൾ മുന്നറിയിപ്പ് സിഗ്നൽ നൽകാൻ മറക്കരുതെന്നും പാലിസ് നിർദേശിച്ചു. മറ്റുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശങ്കയുണ്ടാക്കും വിധം പൊടുന്നനെ ട്രാക്കുകൾ മാറാതിരിക്കുക ഉൾപ്പെടെയുള്ള നിർദേശങ്ങളും അബുദാബി പൊലീസ് നൽകുന്നു.

റോഡുകളിലെ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അശ്രദ്ധ കാണിക്കുന്നതിലൂടെ അബദ്ധത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കാനും അതുവഴി റോഡിലെ വലിയ അപകടങ്ങള്‍ക്ക് കാരണമാവാനും സാധ്യതയുണ്ട്. അബുദാബിയില്‍ റോഡുകളിലെ റെഡ് സിഗ്നല്‍ മറികടക്കുന്നത് 1000 ദിര്‍ഹം വരെ പിഴ ലഭിക്കാനും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കാനും പര്യാപ്തമായ കുറ്റമാണ്. ഒപ്പം വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

30 ദിവസം മുതല്‍ മൂന്ന് മാസം വരെയായിരിക്കും ഇങ്ങനെ വാഹനം അധികൃതര്‍ പിടിച്ചുവെയ്ക്കുക. വാഹനം പിന്നീട് വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം ഫൈന്‍ നല്‍കണം. മൂന്ന് മാസത്തിന് ശേഷവും വാഹനം ഫൈനടച്ച് തിരിച്ചെടുത്തില്ലെങ്കില്‍ ലേലത്തിലൂടെ വില്‍പന നടത്തുമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.അതുപോലെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മത്സരയോട്ടം, അവ്യക്തമോ മറഞ്ഞതോ വികലമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള യാത്ര എന്നിവ കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കും. 10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹമാണു പിഴ. അങ്ങനെ പിടിച്ചെടുക്കുന്ന വാഹനം തിരിച്ചെടുക്കണമെങ്കിൽ 5000 ദിർഹം വേറെയും നൽകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (55 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends