Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രവാസികൾക്കായി എല്ലാം സജ്ജം, ആ ലക്ഷ്യത്തിലേക്ക് കുതിച്ചുയർന്ന് ദുബൈ, പേപ്പര്‍ രഹിത പേമെന്‍റ് സംവിധാനം പാർക്കിങ് കേന്ദ്രങ്ങളിലേക്കും, നഗരത്തിലെ എല്ലാ പാർക്കിങ് കേന്ദ്രങ്ങളിലും ആധുനിക പാർക്കിങ് മെഷീനുകൾ സജ്ജീകരിച്ചു

09 NOVEMBER 2022 04:27 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന ഖ്യാതി ദുബൈയുടെ പേരിലാണ്. പേപ്പര്‍ രഹിത പേമെന്‍റ് സംവിധാനം മറ്റ് മേഖലകളിൽ കൂടി ലക്ഷ്യമിട്ട് പടിപടിയായി നീങ്ങുകയാണ് ദുബൈ. നേരത്തെ പഴതു പോലെ ഇനി വാടക നല്‍കാന്‍ ചെക്കുകള്‍ ഉപയോഗിക്കേണ്ടതില്ല പകരം അക്കൗണ്ട് വഴി നല്‍കുന്നതിനുള്ള സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നിരുന്നു.

ഇതിപ്പോൾ പേപ്പര്‍ രഹിത പേമെന്‍റ് സംവിധാനം പാർക്കിങ് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ദുബൈയിലെ എല്ലാ പാർക്കിങ് കേന്ദ്രങ്ങളും ഇനി പേപ്പർ രഹിതമായിരിക്കും. നഗരത്തിലെ എല്ലാ പാർക്കിങ് കേന്ദ്രങ്ങളിലും ആധുനിക പാർക്കിങ് മെഷീനുകൾ സജ്ജീകരിച്ചതായി ആർ.ടി.എ അറിയിച്ചു. ഇതോടെ, പാർക്കിങ് കേന്ദ്രങ്ങളെല്ലാം പേപ്പർ രഹിതമായി. ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ പാർക്കിങ് ഫീസ് അടച്ചാൽ പേപ്പർ ബില്ലിന് പകരം മൊബൈൽ നമ്പറിലേക്ക് മെസേജ് വരുന്ന സംവിധാനമാണിത്.

നേരത്തെ തുടക്കം കുറിച്ച സംവിധാനമാണ് ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും നടപ്പാക്കിയിരിക്കുന്നത്. പാർക്കിങ് മെഷീനുകളുടെ നവീകരണവും പൂർത്തിയായി. മൊബെൽ ആപ്പ്, ടെക്സ്റ്റ് മെസേജ് എന്നിവ വഴി പാർക്കിങ് ഫീസ് അടക്കുന്നത് 80 ശതമാനത്തോളമായി . വാട്സാപ് വഴിയുള്ള ഇടപാടുകൾ ദിവസവും 9000 എണ്ണമായി ഉയർന്നു. ആർ.ടി.എ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 20,000ൽ നിന്ന് 45000 ആയി ഈ വർഷം ഉയർന്നു.

ആർ.ടി.എയുടെ ഇടപാടുകളെല്ലാം ഡിജിറ്റലാക്കുന്നതിന്‍റെയും പേപ്പർ രഹിത ദുബൈ എന്ന ലക്ഷ്യത്തിന് പിന്തുണ നൽകുന്നതിന്‍റെയും ഭാഗമായാണ് നടപടികൾ. ടച്ച് സ്ക്രീനുകളിൽ വിവിധ ഭാഷകൾ ഉൾപെടുത്തി. വാഹന നമ്പറും നോൾ കാർഡുമായി ലിങ്ക് ചെയ്യുന്ന പദ്ധതിയുമുണ്ട്. പാർക്കിങ് മെഷീനുകളിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഫീസ് അടക്കാനുമാകും.

ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആവശ്യപ്പെട്ടിരരുന്നു. ഈ വർഷത്തെ ആദ്യ ആറുമാസത്തെ സേവന വിവരങ്ങൾ ജനങ്ങളുമായി പങ്കുവെക്കവെയാണ് ഡിജിറ്റൽ മാർഗങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് ആർടിഎ ആവശ്യപ്പെട്ടത്.

ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പേപ്പർ രഹിത സർക്കാരെന്ന പ്രഖ്യാപനം നടത്തിയത്. ദുബൈയെ ഡിജിറ്റൽ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി 2018ലാണ് ശൈഖ് ഹംദാൻ പദ്ധതി പ്രഖ്യാപിച്ചത്. അന്ന് മുതൽ സർക്കാർ ഓഫിസുകളിലെ പേപ്പർ ഉപയോഗം ക്രമേണ കുറച്ചുവരികയായിരുന്നു. അഞ്ച് ഘട്ടങ്ങളായാണ് നടപ്പാക്കിയത്. അഞ്ചാംഘട്ടം പൂർത്തിയായപ്പോൾ ദുബൈയിലെ 45 സർക്കാർ വകുപ്പുകളും പേപ്പർരഹിതമായി. ഇതോടെ ഈ വകുപ്പുകൾ 1800 ഡിജിറ്റൽ സർവിസുകൾ നടപ്പാക്കി. ഇതുവഴി 336 ദശലക്ഷം പേപ്പറുകൾ ലാഭിക്കാൻ കഴിഞ്ഞു. 130 കോടി ദിർഹമാണ് ലാഭമുണ്ടായത്. 140 ലക്ഷം മണിക്കൂർ ജോലിയും ലാഭിക്കാൻ കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends