Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഗൾഫ് രാഷ്ട്രത്തിന്റെ തകർപ്പൻ പ്രഖ്യാപനം, ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യയാത്ര, ഡിസംബര്‍ 23 വരെയാണ് എല്ലാ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യയാത്ര ഉറപ്പാക്കി ഖത്തർ...

10 NOVEMBER 2022 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഒഴുകി എത്തുമെന്നതിനാൽ സര്‍വ്വ മികവും ഉപയോഗിച്ചാണ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായി ഖത്തർ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഗള്‍ഫ് രാജ്യങ്ങള്‍ വളരെ ആവേശത്തിലാണ്.

സ്വദേശികൾക്കും വിദേശികൾക്കും മത്സരം കാണാൻ ഫ്ലൈറ്റ് സർവ്വീസുകൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഗൾഫ് രാഷ്ട്രങ്ങൾ ഒരുക്കി കഴിഞ്ഞു. ഇനി ലോകകപ്പ് മാച്ച്‌ ടിക്കറ്റ് സ്വന്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് വ്യാഴാഴ്ച മുതല്‍ ദോഹ മെട്രോയില്‍ സൗജന്യയാത്ര ചെയ്യാം. ഡിസംബര്‍ 23 വരെയാണ് എല്ലാ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യയാത്ര ഉറപ്പാക്കുന്നത്.

ദോഹ മെട്രോ, ലുസൈല്‍ ട്രാം, കര്‍വ ബസുകള്‍ ഉള്‍പ്പെടെ എല്ലാ പൊതുഗതാഗത സേവനങ്ങളിലും യാത്ര സൗജന്യമായിരിക്കും. ലോകകപ്പിന് വിദേശ കാണികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരുടെയും പ്രധാന ആശ്രയകേന്ദ്രമായി മാറുന്ന മെട്രോയില്‍ തിരക്ക് കുറക്കാനും യാത്ര കൂടുതല്‍ ലളിതമാക്കുന്നതിനുമായി അധിക ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

സ്റ്റേഡിയം, ഫാന്‍ സോണ്‍ ഉള്‍പ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെടുന്ന സ്റ്റേഷനുകളിലായി 35 അധിക ഗേറ്റുകളാണ് സ്ഥാപിച്ചത്.ലുസൈലില്‍ ബോളിവുഡ് മ്യൂസിക് ഫെസ്റ്റ് നടന്ന കഴിഞ്ഞ വെള്ളിയാഴ്ച 2.20 ലക്ഷം യാത്രക്കാരാണ് ദോഹ മെട്രോ വഴി സഞ്ചരിച്ചത്. ദര്‍ബ് ലുസൈല്‍ ഫെസ്റ്റിലും മറ്റു അനുബന്ധ പരിപാടികളിലും പങ്കുചേരുന്നതിനായിരുന്ന യാത്രകള്‍.

അതേസമയം, ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്ക് പതിവുപോലെ പണമടച്ച ട്രാവല്‍ കാര്‍ഡ് വഴി തന്നെയാവും യാത്ര. വെള്ളിയാഴ്ച മുതല്‍ മെട്രോയുടെ പ്രവര്‍ത്തന സമയവും മാറും. ശനി മുതല്‍ വ്യാഴം വരെ ദിവസവും രാവിലെ ആറുമുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ മൂന്നുവരെയായി 21 മണിക്കൂറാണ് മെട്രോയുടെ സര്‍വിസ്.

വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ അടുത്ത ദിനം പുലര്‍ച്ചെ മൂന്നുവരെയും സര്‍വിസ് നടത്തും.റെഡ് ലൈനില്‍ ലഖ്തയ്ഫിയ സ്റ്റേഷനില്‍നിന്നുള്ള ലുസൈല്‍ ട്രാമിന്റെ സേവനം നവംബര്‍ 17 മുതല്‍ മെട്രോയുടേത് പോലെയായിമാറും. വെള്ളിയാഴ്ച മുതല്‍ മെട്രോയിലെ എല്ലാ കോച്ചുകളും സ്റ്റാന്‍ഡേഡ് ആയി ക്രമീകരിക്കുമെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു.

2022 ഫിഫ ലോകകപ്പില് പങ്കെടുക്കുന്ന ടീമുകൾ നാളെ എത്തിത്തുടങ്ങും. യുഎസ് ദേശീയ ടീം ദി പേളിലെ മാർസ മലാസ് കെമ്പിൻ സ്‌കിയിലെ ബേസ് ക്യാമ്പിൽ എത്തുന്ന ആദ്യ ടീം. ആധുനിക ഫുട്ബാളിലെ മിന്നുംതാരം ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ഈ മാസം 16നാണ് ഖത്തറിലെത്തുന്നത്. 14ന് യു.എ.ഇയില്‍ സന്നാഹമത്സരം കളിച്ചശേഷമാണ് ടീം ദോഹയിലെത്തുക.

എന്നാൽ, നെയ്മറുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന ബ്രസീലിന്റെ മഞ്ഞപ്പടയാണ് ഏറ്റവും ഒടുവില്‍ എത്തുന്ന ടീമുകളിലൊന്ന്. നവംബര്‍ 20ന് തുടക്കംകുറിക്കുന്ന ലോകകപ്പിനായി 19നാണ് ബ്രസീല്‍ വിമാനമിറങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പടനയിക്കുന്ന പോര്‍ചുഗലും 19നാണ് എത്തുക. ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും 15ന് എത്തുമ്ബോള്‍, നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സ് അര്‍ജന്റീനക്കൊപ്പം 16ന് ഖത്തര്‍ മണ്ണിലെത്തും. ജര്‍മനി 17നും സ്പെയിന്‍ 18നും വിമാനമിറങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (55 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends