Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദി തൊഴിൽ മേഖലയിൽ ഇത് നിർണായകം, തൊഴിൽ കരാറില്ലാതെ തൊഴിലാളികളെ ജോലി എടുപ്പിക്കരുതെന്ന് വ്യക്തമാക്കി മന്ത്രാലയം, ഇത്തരം നിയമ ലംഘനങ്ങൾ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരും, നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ...!

11 NOVEMBER 2022 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നിരവധി പ്രവാസികളാണ് സൗദിയുടെ വിവിധ പ്രവശ്യകളിലായി തൊഴിലെടുക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമപ്രകാരം വിദേശികൾ കരാർ പ്രകാരമാണ് തൊഴിലുടമയുടെ കീഴിൽ ജോലിചെയ്യുന്നത്. ഇത് ഇരുകൂട്ടരുടേയും സമ്മത പ്രകാരമാണ് തയ്യാറാക്കുന്നത്. എന്നാൽ ഇതിന് വിപരീതമായി ചില തൊഴിലുടമകൾ കരാർ ഇല്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

ഇത്തരക്കാർക്ക് കർശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് തൊഴിൽ മന്ത്രാലയം.തൊഴിൽ കരാർ ഇല്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രാലയം. ഇത്തരം നിയമ ലംഘനങ്ങൾ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരുന്നതാണ്. കടുത്ത ശിക്ഷാ നടപടികൾ ഇത്തരം നിയമലംഘകർക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ പരിഷ്കരിച്ച തൊഴിൽ നിയമപ്രകാരം തൊഴിലാളികളുമായി ഉടമക്ക് വ്യവസ്ഥാപിതമായ തൊഴിൽ കരാർ ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. തൊഴില്‍ കരാര്‍ ഇല്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അതുപോലെ നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിപ്പിക്കല്‍, ജീവനക്കാരിൽ നിന്ന് നിര്‍ബന്ധിത ഫീസോ ചെലവുകളോ ഈടാക്കല്‍, നിയമപരമായ അവധി നല്‍കാതിരിക്കല്‍, വിസ കച്ചവടം നടത്തുന്നതും മനുഷ്യകടത്തിൻ്റെ പരിധിയിൽ വരും. തൊഴിലാളികളിൽ മെഡിക്കല്‍ പരീക്ഷണം നടത്തല്‍, തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കല്‍, ബലപ്രയോഗം, ഭീഷണിപ്പെടുത്തല്‍, തൊഴിലാളിയെ ഭിക്ഷാടനത്തിന് നിര്‍ബന്ധിക്കല്‍, 15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കല്‍ തുടങ്ങിയവും ഇതേ നിയമലംഘനത്തിൽപ്പെടും.ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരിൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

എന്നാൽ അടുത്ത കാലത്തായി യുഎഇയില്‍ നിലവില്‍ വന്ന തൊഴില്‍ നിയമവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച് നല്‍കുന്നതും അവർക്ക് തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതുമാണ് പുതിയ തൊഴില്‍ നിയമത്തിലെ ഏറ്റവും പ്രധാന സവിശേഷത. ഇതുപ്രകാരം നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ടുമാത്രമേ തൊഴിലാളിയുമായുള്ള തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് പുതിയ നിയമം അനുവാദം നല്‍കുന്നുള്ളൂ. അല്ലാത്ത രീതിയില്‍ കരാര്‍ റദ്ദാക്കിയാല്‍ അത് ഏകപക്ഷീയമായി പരിഗണിക്കപ്പെടും.

എന്നാൽ തൊഴിലാളിക്കോ തൊഴിലുടമയ്‌ക്കോ നിയമവിധേയമായി തൊഴില്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ അധികാരമുണ്ടായിരിക്കും. അതിന് മുമ്പ് നിശ്ചിത സമയം നോട്ടീസ് കാലാവധി നല്‍കിയിരിക്കണം. തൊഴിലുടമയ്‌ക്കെതിരേ മനുഷ്യവിഭവ എമിററ്റൈസേഷന്‍ മന്ത്രാലയത്തില്‍ ന്യായമായ എന്തെങ്കിലും പരാതി നല്‍കി എന്നതിനാലോ കോടതിയില്‍ കേസ് നല്‍കിയതിനാലോ ജിവക്കാരനെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദം ഉണ്ടായിരിക്കില്ല. അങ്ങനെ ചെയ്താല്‍ അത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെടും.എന്തായാലും ഇരു രാജ്യങ്ങളും പ്രവാസികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (55 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends