Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദിയിൽ ഇനി നിർണായക ദിനങ്ങൾ, തിങ്കളാഴ്ച്ചവരെ കനത്ത മഴയും ഇടിമിന്നലും, ആലിപ്പഴ വര്‍ഷവും ഉയര്‍ന്ന പൊടിയും ഉണ്ടായേക്കാമെന്നും ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍, മുന്നറിയിപ്പിൽ നെഞ്ചി‌‌ടിപ്പോടെ പ്രവാസിക‌ൾ

11 NOVEMBER 2022 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയിൽ കാലാവസ്ഥ മാറ്റം അതിരൂക്ഷമാകുകയാണ്. അതിനിടയിൽ പ്രവാസികൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അധികൃതർ. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.

കനത്ത മഴയ്ക്ക് പുറമേ സൗദിയിലെ നഗരങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആലിപ്പഴ വര്‍ഷവും ഉയര്‍ന്ന പൊടിയും ഉണ്ടായേക്കാമെന്നും ഇതുമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച വരെ അതായത് 14 വരെ കാലാവസ്ഥയിൽ ഇത്തരത്തിൽ മാറ്റം ഉണ്ടായകാൻ സാധ്യതയുള്ളതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചിരിക്കുന്നത്.

ഹൈല്‍, ബഖാ, ഗസാല, ആഷ് ഷിനാന്‍ എന്നിവയടക്കം ഹായില്‍ മേഖലയിലെ മിക്ക നഗരങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. മക്ക, മദീന, കിഴക്കന്‍ മേഖല, വടക്കന്‍ മേഖല എന്നിവയാണ് മഴയ്ക്ക് സാധ്യതയുള്ള മറ്റ് സ്ഥലങ്ങള്‍.അല്‍ഉല, യാന്‍ബു, മഹ്ദ്, നായരിയ, കാര്യത്ത് അല്‍ ഉല്യ, വാദി അല്‍ ഫൊറാഅ, ഹെനകിയ, ഖൈബര്‍, അല്‍ ഐസ്, ബദര്‍, ഹഫര്‍ അല്‍ ബത്തീന്‍, ഖഫ്ജി, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, അറാര്‍, റഫ്ഹ, തായിഫ്, ജുമും, അല്‍ കാമില്‍, ഖുലൈസ്, മെയ്സാന്‍ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ജിദ്ദ, ഉംലുജ്, സകാക്ക, ടൈമ, അല്‍ വജ്, ദുമാ അല്‍ ജന്‍ഡാല്‍, ഖുറയ്യത്, തുറൈഫ്, തുബര്‍ജല്‍, റാബക്ക് എന്നിവിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. റിയാദ്, ഖാസിം, തബൂക്ക്, അസീര്‍, ജിസാന്‍, അല്‍ബഹ എന്നീ പ്രദേശങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

 

കാലാവസ്ഥ മാറ്റം രൂക്ഷമായ സൗദിയിൽ പകർച്ചപ്പനി അതിവേഗം പടർന്ന് പിടിക്കുകയാണ്. അതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഈ ഒരു സാഹചര്യത്തിൽ പ്രതിരോധമെന്നോണം പൊതുസ്ഥലങ്ങളിൽ എത്തുന്ന എല്ലാവരും മാസ്‌ക് ധരിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം.

സീസണൽ ഇൻഫ്ലുവൻസ് ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ന്യൂമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, രക്ത വിഷബാധ തുടങ്ങിയവക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നൽകി

മുഴുവൻ ആളുകളും ഇൻഫ്ലുവൻസ് വാക്സിൻ എടുക്കണമെന്നും ഇതിനാരും വിമുഖത കാണിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുഇടങ്ങളിലും ആളുകൾ ഒരുമിച്ച് കൂടുന്നിടത്തും മാസ്‌ക് ധരിക്കാനാണ് സൗദി ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്. സീസണൽ ഫ്ളൂ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. പകർച്ച വ്യാധിയെ പ്രതിരോധിക്കാനുള്ള വാക്സിൻ എടുക്കുന്നതിന് രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

മിക്ക ക്ലിനിക്കുകളിലും ആശുപത്രികളിലും ഇപ്പോൾ പകർച്ചപ്പനി ബാധിച്ചവരുടെ തിരക്കാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ, തലവേദന എന്നിവ ബാധിച്ചാണ് പലരും ഡോക്ടർമാരുടെ അടുത്തേക്ക് വരുന്നത്. പല സ്‌കൂളുകളിലും രോഗബാധ വ്യാപിച്ചതിനാൽ കുട്ടികളുടെ അഭാവമുണ്ട്. കുട്ടികൾ, പ്രായമായവർ, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ, ഗർഭിണികൾ, ജീവിത ശൈലീ രോഗബാധിതർ, പ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർക്കാണ് പകർച്ചപ്പനിയും അനുബന്ധ രോഗങ്ങളും ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളതെന്നും അവർ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (54 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends