Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

റെസിഡന്‍സി വിസകളുമായി ബന്ധപ്പെട്ട് വ്യാപകമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി യുഎഇ, വിസ കാന്‍സലായതിന് ശേഷം യുഎഇയില്‍ തങ്ങാവുന്ന ഗ്രേസ് കാലാവധി വര്‍ധിപ്പിച്ച പുതിയ തീരുമാനം പ്രാബല്യത്തില്‍, പ്രവാസികള്‍ക്ക് വലിയ ആശ്വാസമാവുമെന്ന് വിലയിരുത്തല്‍

12 NOVEMBER 2022 12:08 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ പുതിയ വിസ ചട്ടം പ്രവാസികൾക്കായി കൂടുതല്‍ ലളിതമാക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി യുഎഇ മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജ്യക്കാർക്ക് വിസ കാര്യത്തിൽ ഉദാര നിലപാട് രാജ്യം സ്വീകരിച്ചുവരികയാണ്.

കഴിഞ്ഞ മാസം എന്‍ട്രി, റെസിഡന്‍സി വിസകളുമായി ബന്ധപ്പെട്ട വ്യാപകമായ പരിഷ്‌കാരങ്ങള്‍ യുഎഇ നടപ്പിലാക്കിയ സാഹചര്യത്തിലാണ് ഗ്രേസ് കാലാവധി വര്‍ധിപ്പിച്ച് കൊണ്ടുള്ള തീരുമാനം നടപ്പിലാക്കിയത്. ഇപ്പോഴിതാ റസിഡന്‍സി വിസ കാന്‍സലായതിന് ശേഷം യുഎഇയില്‍ തങ്ങാവുന്ന ഗ്രേസ് കാലാവധി വര്‍ധിപ്പിച്ച തീരുമാനം യുഎഇയിൽ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.

മിക്ക വിസകളുടെ കാര്യത്തിലും 60 മുതല്‍ 180 ദിവസം വരെയാണ് ഗ്രേസ് കാലാവധി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തേ ഇത് 30 ദിവസമായിരുന്നു. വിസ കാലാവധി കിഴിഞ്ഞതിന് ശേഷമുള്ള ഗ്രേസ് കാലാവധിക്കുള്ളില്‍ ഒന്നുകില്‍ പ്രവാസികള്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യണം എന്നതാണ് യുഎഇയിലെ നിയമം.

പുതിയ തീരുമാനത്തോടെ വിസ റദ്ദായ ശേഷം രാജ്യം വിടാനും പുതിയ വിസയിലേക്ക് മാറാനും കൂടുതല്‍ സമയം ലഭിക്കും. വര്‍ധിപ്പിച്ച ഗ്രേസ് കാലാവധി ഇതിനകം നിലവില്‍ വന്നതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിക്ക് കീഴിലെ ടൈപ്പിംഗ് സെന്റര്‍ ഏജന്റുമാരും കസ്റ്റമര്‍ കെയര്‍ ഏജന്റുമാരും സ്ഥിരീകരിച്ചു. തങ്ങളുടെ ഉപഭോക്താക്കള്‍ ഇതുപ്രകാരമുള്ള അധികരിപ്പിച്ച ഗ്രേസ് കാലാവധി ലഭിച്ചുതുടങ്ങിയതായും അവര്‍ അറിയിച്ചു.

ഗോള്‍ഡന്‍ വിസയുള്ളവര്‍, ഗ്രീന്‍ വിസ ഉടമകള്‍, ഈ രണ്ട് വിസക്കാരുടെയും കുടുംബാംഗങ്ങള്‍, വിധവകള്‍, വിവാഹമോചിതര്‍, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ (മാനവ വിഭവശേഷി, എമിററ്റൈസേഷന്‍ മന്ത്രാലയത്തിലെ പട്ടികയില്‍ ഒന്നും രണ്ടും ലെവലില്‍ ഉള്‍പ്പെടുന്നവര്‍) എന്നീ വിഭാഗങ്ങള്‍ക്കാണ് 180 ദിവസത്തെ ഗ്രേസ് കാലാവധി ലഭിച്ചത്. ഇതുപ്രകാരം വിസയുടെ കാലാവധി അവസാനിച്ച് 180 ദിവസം വരെ യുഎഇയില്‍ നിന്ന് പുറത്തുകടക്കാതെയും മറ്റൊരു ജോലിയിലേക്ക് മാറാതെയും പ്രവാസികള്‍ക്ക് താമസിക്കാം.

ഗ്രേസ് കാലാവധി വര്‍ധിപ്പിച്ചു കൊണ്ടുള്ള പുതിയ തീരുമാനം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍. ജോലി നഷ്ടപ്പെട്ട് വിസ റദ്ദായ ഒരാള്‍ക്ക് ആറ് മാസം വരെ നീളുന്ന ഈ കാലാവധിക്കിടയില്‍ മറ്റൊരു പുതിയ ജോലി കണ്ടെത്താന്‍ ആവശ്യത്തിന് സമയം ഇതിലൂടെ ലഭിക്കും. അതേസമയം, ഈ തീരുമാനം വരുന്നതിന് മുമ്പ് വിസയുടെ കാലാവധി കഴിഞ്ഞ ആളുകള്‍ക്ക് പുതുക്കിയ ഗ്രേസ് പീരീഡ് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുള്ള മാര്‍ഗ നിര്‍ദ്ദേശം പ്രതീക്ഷിക്കുന്നതായി ടൈപ്പിംഗ് സെന്റര്‍ ഉടമകള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (4 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (5 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (9 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (9 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (10 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (10 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends