Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

പ്രവാസികൾക്ക് ഇരുട്ടടിയായി സൗദിയുടെ നിർണായക നീക്കം, രാജ്യത്ത് ഗാർഹിക ജീവനക്കാർക്ക് തൊഴിൽ കരാർ നിർബന്ധമാക്കി, മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴി കരാര്‍ രേഖപ്പെടുത്തണം, ഉത്തരവിറക്കി മാനവ വിഭവശേഷി മന്ത്രാലയം

17 NOVEMBER 2022 01:04 PM IST
മലയാളി വാര്‍ത്ത

സൗദിയിലെ തൊഴിൽ നിയമപ്രകാരം വിദേശികൾ കരാർ പ്രകാരമാണ് തൊഴിലുടമയുടെ കീഴിൽ ജോലിചെയേണ്ടത്. ഇത് ഇരുകൂട്ടരുടേയും സമ്മത പ്രകാരമാണ് കരാർ തയ്യാറാക്കുന്നത്. ഇതിന് വിപരീതമായി ചില തൊഴിലുടമകൾ കരാർ ഇല്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അതിനിടെ രാജ്യത്ത് ഗാർഹിക ജീവനക്കാർക്ക് തൊഴിൽ കരാർ നിർബന്ധമാക്കിയിരിക്കുകയാണ്.

രാജ്യത്ത് ഗാർഹിക വിസയില്‍ ജോലിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സാധുവായ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിറക്കി. മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴിയാണ് കരാര്‍ രേഖപ്പെടുത്തേണ്ടത്. ഹൗസ് ഡ്രൈവറടക്കമുള്ള എല്ലാ ഗാർഹിക തൊഴിലാളികളും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴി കരാര്‍ രേഖപ്പെടുത്തണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും റിക്രൂട്ട്‌മെന്‍ര് നടപടികള്‍ സുതാര്യമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.ഇതുവരെ രാജ്യത്തേക്ക് പുതിയ വിസയില്‍ എത്തുന്ന ഗാര്‍ഹീക ജീവനക്കാര്‍ക്ക് മാത്രമാണ് നിബന്ധന ബാധകമായിരുന്നത്. ഇനി എല്ലാ തൊഴിലുടമകളും തങ്ങളുടെ ഗാര്‍ഹീക ജീവനക്കാര്‍ക്ക് കാലാവധിയുള്ള തൊഴില്‍ കരാര്‍ ഉണ്ടെന്ന് മുസാനിദ് വഴി ഉറപ്പ് വരുത്തണം. ഇല്ലാത്തവര്‍ കരാര്‍ രേഖപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴില്‍ കരാര്‍ കാലാവധി, വേതനം, ഉത്തരവാദിത്വങ്ങള്‍, അവധി എന്നിവ നിര്‍ബന്ധമായും കരാറില്‍ രേഖപ്പെടുത്തിയിരിക്കണം.

തൊഴിൽ കരാർ ഇല്ലാതെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കരുതെന്ന് നേരത്തെ തന്നെ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത്തരം നിയമ ലംഘനങ്ങൾ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരുന്നതാണെന്നും കടുത്ത ശിക്ഷാ നടപടികൾ ഇത്തരം നിയമലംഘകർക്കെതിരെ സ്വീകരിക്കുമെന്നുമാണ് മന്ത്രാലയം നൽകിയ മുന്നറിയിപ്പിൽ പറഞ്ഞിരുന്നത്. രാജ്യത്തെ പരിഷ്കരിച്ച തൊഴിൽ നിയമപ്രകാരം തൊഴിലാളികളുമായി ഉടമക്ക് വ്യവസ്ഥാപിതമായ തൊഴിൽ കരാർ ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. തൊഴില്‍ കരാര്‍ ഇല്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അതുപോലെ നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിപ്പിക്കല്‍, ജീവനക്കാരിൽ നിന്ന് നിര്‍ബന്ധിത ഫീസോ ചെലവുകളോ ഈടാക്കല്‍, നിയമപരമായ അവധി നല്‍കാതിരിക്കല്‍, വിസ കച്ചവടം നടത്തുന്നതും മനുഷ്യകടത്തിൻ്റെ പരിധിയിൽ വരും. തൊഴിലാളികളിൽ മെഡിക്കല്‍ പരീക്ഷണം നടത്തല്‍, തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കല്‍, ബലപ്രയോഗം, ഭീഷണിപ്പെടുത്തല്‍, തൊഴിലാളിയെ ഭിക്ഷാടനത്തിന് നിര്‍ബന്ധിക്കല്‍, 15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കല്‍ തുടങ്ങിയവും ഇതേ നിയമലംഘനത്തിൽപ്പെടും. ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരിൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

എന്നാൽ അടുത്ത കാലത്തായി യുഎഇയില്‍ നിലവില്‍ വന്ന തൊഴില്‍ നിയമവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച് നല്‍കുന്നതും അവർക്ക് തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതുമാണ് പുതിയ തൊഴില്‍ നിയമത്തിലെ ഏറ്റവും പ്രധാന സവിശേഷത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (4 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (4 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (4 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (4 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (4 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (5 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (8 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (8 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (9 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (9 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (9 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (11 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (12 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (12 hours ago)

Malayali Vartha Recommends