Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

ദുബൈ വിമാനത്താവളത്തിൽ വരും നാളുകളിൽ കൂട്ടയിടി, യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതര്‍, എല്ലാം ഒന്നിച്ചെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു

19 NOVEMBER 2022 10:45 AM IST
മലയാളി വാര്‍ത്ത

ദുബൈ വിമാനത്താവളത്തിൽ വഴി യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍.
ഇന്ന് മുതൽ വിമാനത്താവളത്തിൽ കനത്ത തിരക്ക് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇക്കാരണത്താൽ യാത്രക്കാർ തങ്ങളുടെ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താൻ ശ്രമിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടിരിക്കുന്നത്.

ആദ്യമായി ജി.സി.സി.യിൽ അരങ്ങേറുന്ന ഫുട്‌ബോൾ ലോകകപ്പ്, യു.എ.ഇ ദേശീയദിന വാരാന്ത്യം, വരാനിരിക്കുന്ന ഉത്സവ സീസൺ എന്നിവയെല്ലാം ദുബൈ വിമാനത്താവളത്തിൽ തിരക്ക് വർധിക്കാൻ കാരണമാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ദുബൈ വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഒരു കുതിച്ചുചാട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതുപോലെ ലോകകപ്പ് സമയത്ത് ദുബൈയിൽ നിന്ന് ഖത്തറിലേക്ക് പ്രത്യേക ഷട്ടിൽ സർവീസുകളാണ് ദുബൈയിൽ നിന്ന് ഒരുക്കിയിട്ടുള്ളത്. പ്രധാന വിമാനക്കമ്പനികളെല്ലാം ദിവസേന സർവീസ് നടത്തുന്നുണ്ട്. ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകർ ദുബൈ നഗരത്തിലേക്കുമെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ലോകകപ്പിനോടനുബന്ധിച്ച് വെറും 100 ദിർഹത്തിന് അതായത് 2252.65 ഇന്ത്യൻ രൂപയ്ക്ക് 90 ദിവസ കാലാവധിയുള്ള മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ ദുബൈ അനുവദിച്ചിരുന്നു. 90 ദിവസത്തിന് ശേഷം വിസ വീണ്ടും പുതുക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ, ഖത്തറിലേക്ക് പറക്കുന്ന ഫുട്ബാൾ ആരാധകർക്ക് കുറഞ്ഞ ചെലവിൽ യു.എ.ഇയും സന്ദർശിക്കാൻ കഴിയും. ലോകകപ്പിനെത്തുന്നവരിൽ നല്ലൊരു ശതമാനവും ദുബൈയിലായിരിക്കും താമസം. ദുബൈയിൽ നിന്ന് 45 മിനിറ്റിനുള്ളിൽ ഖത്തറിൽ പറന്നെത്താൻ കഴിയും.

മാത്രമല്ല, കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് രാജ്യത്തേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് തുടരുകയാണ്. 2022ൽ ഇതുവരെ 10.12 മില്യൺ സന്ദർശകർ ദുബായിൽ എത്തിയത്. ഇവരിൽ പത്ത് ശതമാനം ആളുകൾ ഇന്ത്യയിൽ നിന്നാണ്. മുൻ വർഷങ്ങളെക്കാൾ മൂന്നിരട്ടി ആളുകളാണ് ഈ വർഷം ഒക്ടോബർ വരെ ദുബായ് സന്ദർശിച്ചത്.

സന്ദർശകരുടെ എണ്ണത്തിൽ 162.8 ശതമാനത്തിൻ്റെ വളർച്ചയുണ്ടായെന്നാണ് കണക്ക്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഏറ്റവുമധികം ആളുകൾ ദുബായിലെത്തിയത്. 20 ലക്ഷം ആളുകളാണ് ഈ മാസങ്ങളിൽ എത്തിയത്. കൊവിഡ് മഹാമാരിക്ക് മുമ്പ് 2019ല്‍ 12.08 ദശലക്ഷം പേരാണ് ദുബായിലെത്തിയത്.

ഇന്ത്യയിൽ നിന്നും 10.12 മില്യൺ സന്ദർശകർ എത്തിയപ്പോൾ സൗദി അറേബ്യ (907,000), യു.കെ (720,000), റഷ്യ (454,000), യുഎസ് (391,000), പാകിസ്ഥാൻ (279,000), ഫ്രാൻസ് (269,000) ജർമ്മനി (268,000), ഇറാൻ (247,000) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്.2019നെ അപേക്ഷിച്ച് ഒമാൻ, റഷ്യ പൗരന്മാർ കൂടുതലായി ദുബായിൽ പര്യടനം നടത്തുന്നുണ്ട്. ഒമാനിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർഷം തോറും വർധന ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ഇന്ത്യ, ഫ്രാൻസ്, ഇറാൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകൾ ദുബായിലേക്ക് എത്തുകയാണ്. കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് ഇന്ത്യ, ഫ്രാൻസ്, ഇറാൻ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് കൂടുതൽ ആളുകൾ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (4 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (4 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (4 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (4 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (4 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (5 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (8 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (8 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (9 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (9 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (9 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (11 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (12 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (12 hours ago)

Malayali Vartha Recommends