Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എല്ലാവരും പോന്നോളിന് ഖത്തറിലേക്ക്...! ഒരു അറേബ്യൻ രാജ്യം ലോകകപ്പിന് വേദിയാകുന്നത് ഇതാദ്യം, ലോകം കാത്തുകാത്തിരുന്ന ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് ഖത്തറിൽ തുടക്കം, ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇതിഹാസ താരങ്ങളും രാഷ്ട്രത്തലവന്മാരും ഖത്തറിൽ

20 NOVEMBER 2022 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ലോകം കാത്തുകാത്തിരുന്ന ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് ഖത്തറിൽ തുടക്കമാകുകയാണ്. നാല് വര്‍ഷത്തിലൊരിക്കല്‍ വരുന്ന കായിക വസന്തത്തിനെ വരവേല്‍ക്കാനായി ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. ലോകം കല്പാന്തത്തിലേക്ക് ചുരുങ്ങുന്ന ദിനങ്ങൾ ആണ് ഇനി മുതൽ. ഖത്തറിലെ അൽബെയ്ത്ത് സ്‌റ്റേഡിയത്തിൽ വർണോജ്വലമായ ‌‌‌വിസ്മയക്കാഴ്ചകളോടെ ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനമത്സരം. ഇതാദ്യമായാണ് ഒരു അറേബ്യൻ രാജ്യം ലോകകപ്പിന് വേദിയാകുന്നത്.

32 ടീമുകളുടെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്.ഗംഭീരമായ ഉദ്ഘാടനച്ചടങ്ങുകളൊരുക്കിയാണ് ഫിഫയും ഖത്തറും ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇതിഹാസ താരങ്ങളും രാഷ്ട്രത്തലവന്മാരുമലെല്ലാം ഖത്തറിലെത്തുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുത്തേക്കുമെന്നാണ് വാര്‍ത്ത. ഖത്തര്‍ സമയം അഞ്ച് മണിക്ക് വര്‍ണപ്രപഞ്ചമൊരുക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. ഉദ്ഘാടന പരിപാടികൾ ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. ഒൻപതരയ്ക്ക് മത്സരം ആരംഭിക്കും.

ടീമുകളെല്ലാം ഖത്തറില്‍ അവസാനവട്ട ഒരുക്കത്തിലാണ്. വന്‍കരകളില്‍ നിന്നുമെത്തിയ 32 ടീമുകള്‍ കിരീടപ്പോരാട്ടത്തിന് വരും ദിവസങ്ങളില്‍ കളിക്കളത്തിലിറങ്ങും. ലയണല്‍ മെസ്സിയും നെയ്മറും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമെല്ലാം ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ ഖത്തറിലെത്തിയിട്ടുണ്ട്. യോഗ്യതാ മത്സരങ്ങള്‍ക്കുശേഷം അവസാനവട്ട സന്നാഹവും പൂര്‍ത്തിയാക്കിയാണ് ടീമുകള്‍ കിരീടപ്പോരിനായി ഇറങ്ങുക.‌‌

വേദി അനുവദിച്ച് 12 വര്‍ഷത്തിനുള്ളിലാണ് ഖത്തര്‍ ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് സജ്ജരാകുന്നത്. ഒട്ടേറെ വിവാദങ്ങളും ആരോപണങ്ങളുമെല്ലാം ഉയര്‍ന്നുവന്നെങ്കിലും ഇന്നോളം കണ്ടിട്ടില്ലാത്ത അത്രയും മനോഹരമായി ലോകകപ്പ് അണിയിച്ചൊരുക്കാന്‍ ഖത്തറിന് കഴിയുമെന്നാണ് പ്രതീക്ഷ. ലാറ്റിനമേരിക്കയില്‍ നിന്നും അര്‍ജന്റീനയും ബ്രസീലും കിരീടപ്രതീക്ഷയുമായെത്തുമ്പോള്‍ യൂറോപ്പില്‍ നിന്നും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, സ്‌പെയ്ന്‍, ഹോളണ്ട്, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ക്രൊയേഷ്യ ടീമുകളും കിരീടനേട്ടത്തോടെ മടങ്ങാമെന്നാണ് കണക്കുകൂട്ടുന്നത്.

ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പുതിയ ചാമ്പ്യനെ വരവേല്‍ക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക വിനോദമായ ഫുട്‌ബോള്‍ അതിന്റെ ലോകകപ്പ് മത്സരത്തിലേക്ക് കടക്കുമ്പോള്‍ 500 കോടി ആളുകള്‍ അത് ടെലിവിഷനിലൂടെ കാണാനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.ഖത്തര്‍ ലോകകപ്പ് ശരിക്കു പറഞ്ഞാല്‍ മലയാളികളുടെ ലോകകപ്പാണ്. ബാള്‍ പിക്കര്‍മാര്‍ മുതല്‍ ഉന്നതതല സംഘാടക സമിതി ഓഫിസില്‍ വരെ മലയാളികളുടെ സാന്നിധ്യമുള്ള ആദ്യത്തെ ഫിഫ ലോകകപ്പ്.

യൂറോപ്പിലുടനീളം ഖത്തര്‍ വിരുദ്ധപ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ഖത്തറിന്റെ തെരുവോരങ്ങളില്‍ ലോകകപ്പിന്റെ ആവേശം വാനോളമുയര്‍ത്തി ഉത്സവപ്രതീതി തീര്‍ത്തിരിക്കുകയാണു മലയാളി ആരാധക സംഘങ്ങള്‍. സ്റ്റേഡിയങ്ങളിലും ഫാന്‍ സോണുകളിലും സ്പെഷല്‍ ഇവന്റ്സുകളിലും വിന്യസിക്കാനായി തിരഞ്ഞെടുത്ത 20,000 വോളണ്ടിയര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്നാണു ഫിഫ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (1 hour ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (4 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (5 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (5 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (6 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (8 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (8 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (9 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends