ഖത്തറിലേക്ക് ബസ് സര്‍വീസ് ഒരുക്കി സൗദി, അതിര്‍ത്തി കവാടമായ സല്‍വയില്‍ നിന്ന് ഷട്ടില്‍ സര്‍വീസിനായി 49 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന 55 ബസുകൾ, യാത്രക്കായി വെബ്‌സൈറ്റ് വഴി മുന്‍കൂര്‍ ബുക്കിങ്

ലോകകപ്പ് ആവേശം അലയടിക്കുന്ന ഖത്തറിലേക്ക് ഫുട്ബോൾ പ്രേമികളെ എത്തിക്കുന്നതിന് ഷട്ടില്‍ ബസ് സര്‍വിസ് ഒരുക്കി സൗദി. അതിര്‍ത്തി കവാടമായ സല്‍വയില്‍ നിന്ന് ഖത്തര്‍ അതിര്‍ത്തി കവാടമായ അബു സംറ വരെയാണ് ബസ് സര്‍വീസ്. ഇതിനായി 49 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന 55 ബസുകളാണ് ഒരുക്കിയിരിക്കുന്നത്.
സല്‍വ കവാടത്തിലെ ഷട്ടില്‍ ബസുകള്‍ ഉപയോഗിക്കുന്നതിന് ഈ സേവനങ്ങള്‍ക്കായി ഒരുക്കിയ വെബ്‌സൈറ്റ് വഴി മുന്‍കൂര്‍ ബുക്കിങ് ആവശ്യമാണ്. ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിന് ഖത്തറിലേക്ക് പോകുന്നവര്‍ക്ക് ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പൊതുഗതാഗത അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രത്യേക കാര്‍ പാര്‍ക്കിങ് സൗകര്യവും സ്ഥലത്ത് ലഭ്യമാണ്.
അതേസമയം, ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ പ്രത്യേക യാത്രാനിരക്ക് പ്രഖ്യാപിച്ചു. ഇക്കണോമി ക്ലാസിന് 149 ഒമാന്‍ റിയാല്‍ മുതലും ബിസിനസ് ക്ലാസിന് 309 റിയാല്‍ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. എല്ലാ നികുതികളും എയര്‍പോര്‍ട്ട് ചാര്‍ജുകളും ഹാന്‍ഡ് ബാഗേജ് അലവന്‍സും ഇതില്‍ ഉള്‍പ്പെടും.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നുവരെ മസ്‌കത്തിനും ദോഹക്കുമിടയില്‍ 48 മാച്ച് ഡേ ഷട്ടില്‍ സര്‍വിസ് നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.ഷട്ടില്‍ ഫ്ലൈറ്റുകളിലെ യാത്രക്കാര്‍ക്ക് ഒമാന്‍ എയറിന്റെ മികച്ച സൗകര്യങ്ങളും സേവനങ്ങളുമെല്ലാം ആസ്വദിക്കാം. 49 റിയാലാണ് ഇതിന്റെ നിരക്ക്. മാച്ച് ഡേ ഷട്ടില്‍ ഫ്ലൈറ്റുകള്‍ ഒമാന്‍ എയര്‍ വെബ്‌സൈറ്റില്‍ (omanair.com) ബുക്ക് ചെയ്യാം.
https://www.facebook.com/Malayalivartha























