Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

'അത് തുടങ്ങിക്കഴിഞ്ഞു'...! പ്രവാസികൾക്ക് ഇത് ഇരട്ടി സന്തോഷം, കുവൈത്തിൽ പ്രവാസികൾക്കുള്ള ഫാമിലി സന്ദര്‍ശക വിസകള്‍ പുനരാരംഭിക്കുന്നു, കുടുംബ വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയർത്തിയതായും സൂചനകൾ...

21 NOVEMBER 2022 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കുവൈത്തിലെ പ്രവാസികൾക്കുള്ള ഫാമിലി സന്ദര്‍ശക വിസകള്‍ പുനരാരംഭിക്കുന്നു എന്ന നിർണായക തീരുമാനമാണ് എത്തിയിരിക്കുന്നത്. ക്രമേണ പ്രാവസികളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കും വിസ നല്‍കുന്നത് പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ വിസ അനുവദിക്കുന്നത് മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുടുംബ വിസ ലഭിക്കാനുള്ള ശമ്പള പരിധി 500 ദിനായി ഉയർത്തിയതായും സൂചനകളുണ്ട്. കുട്ടികളെ കൊണ്ടുവരുന്നതിനായി മാതാപിതാക്കൾക്ക് സാധുവായ റെസിഡൻസി ഉണ്ടായിരിക്കണമെന്നും പ്രൊഫഷണലുകൾക്ക് ചുരുങ്ങിയ ശമ്പള പരിധി വ്യവസ്ഥ ബാധകമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.എന്നാൽ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും തൊഴില്‍ വിസ നല്‍കുന്നുണ്ടെന്ന് മാനവ ശേഷി സമിതി ആക്ടിംഗ് ഡയറക്ടര്‍ ഡോ. മുബാറക് അല്‍-ജാഫൂര്‍ വെളിപ്പെടുത്തി.

തൊഴില്‍ വിസ നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമുള്ള രാജ്യക്കാര്‍ക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് തൊഴില്‍ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞ ഉടനെ വിസ അനുവദിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. സിറിയ, ഇറാന്‍, പാക്കിസ്ഥാന്‍, യെമന്‍, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യക്കാര്‍ക്കാണ് തൊഴില്‍ വിസ ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമുള്ളത്.

അതുപോലെ പ്രവാസികള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് കുവൈത്ത് ഭരണകൂടം. ഇനി രാജ്യത്തേക്ക് വരുന്നവർ കുവൈത്തിന്റെ പുതിയ നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. നേരത്തെ രാജ്യത്തേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതയും കഴിവും അളക്കാനുള്ള പരീക്ഷ നടത്തുമെന്ന് കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി വ്യക്തമാക്കിയയിരുന്നു. 20 തസ്‍തികകളിലെ ജോലികള്‍ക്ക് വേണ്ടി കുവെെറ്റിലേക്ക് വരുന്ന പ്രവാസികൾക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ആദ്യ ഘട്ടത്തില്‍ ഏതൊക്കെ തസ്‍തികകളിലേക്കാണ് ഇത്തരമൊരു നിബന്ധന കൊണ്ടുവരേണ്ടതെന്ന കാര്യത്തില്‍ നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രവാസികളുടെ റിക്രൂട്ട്മെന്റിനായി ഫലപ്രദമായ ഒരു സംവിധാനത്തിന് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. വിദേശത്തുള്ള കുവൈത്ത് എംബസികളുടെ സഹകരണത്തോടെ പ്രവാസികള്‍ക്ക് അവരവരുടെ രാജ്യത്തു വെച്ചുതന്നെ ആദ്യഘട്ട പരീക്ഷ നടത്താനാണ് പദ്ധതി. പരീക്ഷകള്‍ക്ക് തിയററ്റിക്കല്‍, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ടാവും. പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രവാസി കുവൈത്തില്‍ എത്തിയ ശേഷമായിരിക്കും നടത്തുക.

ആദ്യഘട്ടത്തില്‍ പുതിയ തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുന്ന പ്രവാസികള്‍ക്കായിരിക്കും പരീക്ഷ നടത്തുകയെന്നും ഇതിന്റെ അനുഭവം പരിശോധിച്ച ശേഷം പിന്നീട് പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവരിലേക്ക് കൂടി പരീക്ഷകള്‍ വ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.മാത്രമല്ല തുടക്കത്തിൽ 20 തസ്‍തികകളിലേക്കാണ് പുതിയ രീതിയിലെ പരീക്ഷകള്‍ നടപ്പാക്കുക. ഇതിന് പുറമെ എഞ്ചിനീയറിങ് മേഖലയിലെ 71 തസ്‍തികകളിലേക്കുള്ള പരീക്ഷകള്‍ നടത്താന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‍സിന്റെ കീഴില്‍ പ്രത്യേക സെന്റര്‍ തയ്യാറാക്കിയിട്ടുമുണ്ട്.

സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചാല്‍ ഈ സെന്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങാന്‍ സന്നദ്ധമാണെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായുള്ള ചര്‍ച്ചകളില്‍, കുവൈത്ത് സൊസൈറ്റ് ഓഫ് എഞ്ചിനീയേഴ്സ് അറിയിച്ചിട്ടുണ്ട്. പുതുതായി കൊണ്ടു വന്ന നിയമത്തിൽ എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും എന്നാണ് അധികൃർ പറയുന്നത്. പരാജയപ്പെടുന്നവർക്ക് രാജ്യംവിടാൻ സാവകാശം നൽകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (1 hour ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (4 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (5 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (5 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (6 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (8 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (8 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (9 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends