യുഎഇയില്‍ സ്വര്‍ണത്തിന് നികുതിയില്ല; കേരളത്തില്‍ ഗ്രാമിന് 4835 രൂപയാകുമ്പോള്‍ യുഎഇയില്‍ 4707 രൂപയേ വരുന്നുള്ളൂ; മികച്ച സ്വര്‍ണം മാത്രമേ യുഎഇയില്‍ വില്‍ക്കൂ; എന്തുകൊണ്ടാണ് സ്വര്‍ണം വാങ്ങുന്നവരുടെ ആകര്‍ഷണ കേന്ദ്രമായി യുഎഇ മാറുന്നത്? ഉത്തരം ഇതാ

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നത് പതിവാണ്. സ്വര്‍ണ നാണയം എങ്കിലും കൊണ്ടുവരാത്ത പ്രവാസികളുണ്ടാകില്ല. പ്രത്യേകിച്ചും ദുബായില്‍ ജോലി ചെയ്യുന്നവര്‍. എന്തുകൊണ്ടാണ് സ്വര്‍ണം വാങ്ങുന്നവരുടെ ആകര്‍ഷണ കേന്ദ്രമായി യുഎഇ മാറുന്നത്.
ദുബായ് ഗോള്‍ഡിന്റെ കണക്കുകള്‍ പ്രകാരം 21 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഏകദേശ വില 189.5 ദിര്‍ഹവും 18 കാരറ്റ് ഗ്രാമിന് 162.5 ദിര്‍ഹവുമാണ്. ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും ഏകദേശ മാർക്കറ്റ് നിലവാരം ഇങ്ങനെയാണ്. അങ്ങനെ വരുമ്പോൾ കേരളത്തില്‍ ഗ്രാമിന് 4835 രൂപയാകുമ്പോള്‍ യുഎഇയില്‍ 4707 രൂപയേ വരുന്നുള്ളൂ. ഇതുതന്നെയാണ് മലയാളികള്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാനുള്ള ഒരു കാരണം.
രണ്ടാമത്തെ കാരണം പറയുകയാണെങ്കിൽ യുഎഇയില്‍ സ്വര്‍ണത്തിന് നികുതിയില്ല എന്നതും മറ്റൊരു ആകർഷണമാണ് . യുഎഇയില്‍ വാങ്ങുന്ന സ്വര്‍ണത്തിന് ആ രാജ്യത്ത് നികുതി അടയ്‌ക്കേണ്ടതില്ല. കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി നല്‍കണം. ആഭരണത്തിന്റെ കാര്യത്തിലാണെങ്കില്‍, വാങ്ങിയ സ്വര്‍ണവും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം.
അങ്ങനെ വരുമ്പോൾ സ്വർണത്തിന്റെ മാർക്കറ്റ് വില കണ്ട സ്വർണം വാങ്ങാൻ പോയ നമ്മൾ ഉദ്ദേശിച്ചിലും കുറവ് സ്വർണ്ണമെടുത്ത് തൃപ്തിപ്പെടേണ്ടിവരും ,അല്ലെങ്കിൽ കൂടുതൽ കാശു കൊടുക്കണം യുഎഇ സ്വര്‍ണത്തിന്റെ മറ്റൊരു പ്രത്യേകത ഗുണമേന്മയാണ്. മികച്ച സ്വര്‍ണം മാത്രമേ യുഎഇയില്‍ വില്‍ക്കാന്‍ സാധിക്കൂ. ദുബായിലെ സ്വര്‍ണ വിപണി സമ്പൂര്‍ണമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നതും സംഘടിതവുമാണ്. അതുകൊണ്ടുതന്നെ തട്ടിപ്പ് സാധ്യമല്ല.
മറ്റൊരു പ്രധാന ഗുണം യുഎഇയില്‍ വ്യത്യസ്തമായ ഡിസൈനുകളില്‍ സ്വര്‍ണം ലഭിക്കുമെന്നതാണ്. ഒട്ടേറെ ജ്വല്ലറികള്‍ വിവിധ സ്‌കീമുകള്‍ അവതരിപ്പിക്കുന്നതും പ്രവാസികളെ സ്വർണം വാങ്ങാൻ സഹായിക്കുന്നുണ്ട് . ലീവിൽ നാട്ടിലേയ്ക്ക് പുറപ്പെടുന്നതിനു മുൻപ് തന്നെ അനുയോജ്യമായ സ്കീമുകളിൽ ചേർന്ന് സ്വർണം വാങ്ങുന്നവർ പ്രവാസികൾക്കിടയിൽ ഏറെയുണ്ട്
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങി നാട്ടിലേക്ക് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരണമെങ്കില്‍ നിശ്ചിത പരിധി കഴിഞ്ഞാല്‍ നികുതി കൊടുക്കണം. കൂടാതെ ഒരു വര്‍ഷത്തില്‍ എത്ര തവണ, എത്ര അളവില്‍ കൊണ്ടുവരാം എന്നതിനും മാനദണ്ഡമുണ്ട്. ആഭരണങ്ങള്‍ വാങ്ങി നാട്ടിലേക്ക് വരുന്നവര്‍ മതിയായ സുരക്ഷയുണ്ടോ എന്ന കാര്യവും ഉറപ്പാക്കണം.
ഒരു വർഷത്തിൽ അധികം ദുബായിൽ താമസിച്ചതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാൻ സാധിക്കും. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് & കസ്റ്റംസ് (CBIC) ആണ് ഈ പരിധികൾ നിശ്ചയിച്ചിരിക്കുന്നത്. പുരുഷൻമാര്‍ക്ക് പരമാവധി 20 ഗ്രാം സ്വര്‍ണാഭരണങ്ങൾ നികുതി ഇല്ലാതെ കൊണ്ടു വരാൻ സാധിക്കും. 2500 ദിർഹം അതായത് ഇന്ത്യയിൽ 50,000 രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മാത്രമാണ് കൊണ്ടുവരാൻ കഴിയുക. അതേസമയം സ്ത്രീകൾക്ക് 5,000 ദിർഹം അതായത് 100,000 രൂപ മൂല്യമുള്ള 40 ഗ്രാം സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാം.
https://www.facebook.com/Malayalivartha