ഉപഭോക്താക്കളെ മഹാരോഗികളാക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ, ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി കുവൈത്ത്

നിരവധി പ്രവാസി കുടുംബങ്ങൾ താമസിക്കുന്ന ഗൾഫ് രാഷ്ട്രമാണ് കുവൈത്ത്. രാജ്യം ഇപ്പോൾ ഉപഭോക്താക്കളെ മഹാരോഗികളാക്കുന്ന തരത്തിലുള്ള വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. നിത്യേന ആളുകൾ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾക്കാണ് ഇത്തരത്തിൽ നിരോധിച്ചിരിക്കുന്നത്. ലിലിയൽ എന്നറിയപ്പെടുന്ന സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി മസെൻ അൽ നഹദ് ഉത്തരവിറക്കി.
സൗന്ദര്യ വർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന ബ്യൂട്ടിൽഫെനൈൽ, മെഥിൽപ്രോപിയോണൽ തുടങ്ങിയ ഘടകങ്ങൾ കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ പ്രാദേശിക വിപണിയിൽ ലഭ്യമായ സാധനങ്ങളുടെ സുരക്ഷ പരിശോധിക്കാൻ സൂപ്പർവിഷൻ ടീമുകളെ അയക്കുമെന്ന് അധികൃതർ പറഞ്ഞു. അതോടപ്പം മെഡിക്കൽ സ്റ്റോറുകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും ഇവ പിൻവലിക്കുമെന്നും അധികൃതർ അറിയിച്ചു.
കോസ്മെറ്റിക് ഉത്പന്നങ്ങളിലും അലക്കുപൊടികളിലും സുഗന്ധദ്രവ്യമായി സാധാരണയായി ഉപയോഗിക്കുന്ന രാസ സംയുക്തമാണ് ലിലിയൽ. നേരത്തെ സമാനമായ സാഹചര്യത്തിൽ യൂറോപ്യൻ കെമിക്കൽസ് ഏജൻസിയും ഈ വസ്തുക്കൾ നിരോധിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു. കാൻസറിനും പ്രത്യുൽപ്പാദനത്തിനും ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യൂറോപ്യൻ യൂണിയൻ വിലക്ക് ഏർപ്പെടുത്തിയത്.
അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികളുടെ പ്രസവവുമായി ബന്ധപ്പെട്ട ഫീസുകള്‍ വര്‍ധിപ്പിക്കും. പ്രസവ ചികില്‍സയുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ 50 മുതല്‍ 75 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് തീരുമാനമെന്ന് കുവൈറ്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു. കുവൈറ്റിലെ മെറ്റേണിറ്റി ഹോസ്പിറ്റലില്‍ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് മന്ത്രാലയം ഇത് നടപ്പിലാക്കാനുള്ള നടപടികളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. അടുത്ത വര്‍ഷത്തോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്താനാവുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം അധികൃതര്‍. നിലവില്‍, ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുവൈറ്റ് പൗരന്‍മാര്‍ അല്ലാത്ത രോഗികളില്‍ നിന്ന് സാധാരണ പ്രസവത്തിന് 100 ദിനാറും സിസേറിയന്‍ ഡെലിവറിക്ക് 150 ദിനാറുമാണ് ഫീസായി ഈടാക്കുന്നത്.
പ്രവസ ഫീസിന് പുറമെ, അള്‍ട്രാസൗണ്ട് പരിശോധനകള്‍, ലബോറട്ടറി പരിശോധനകള്‍, മരുന്നുകള്‍ എന്നിവയ്ക്കുള്ള ഫീസുകള്‍ പ്രത്യേകമായി ഈടാക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാര്‍ശയിലെ നിര്‍ദ്ദേശം. അതോടൊപ്പം സ്വകാര്യ മുറിയുടെ വാടക ഇരട്ടിയാക്കാനും നിര്‍ദ്ദേശമുണ്ടെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളില്‍ പ്രതിവര്‍ഷം 20,000ത്തിലേറെ വിദേശികള്‍ പ്രസവത്തിനായി എത്തുന്നുണ്ടെന്നാണ് കണക്കുകള്‍.
https://www.facebook.com/Malayalivartha