Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

എമിറേറ്റുകളിലെ പ്രധാന നഗരങ്ങളിൽ കനത്ത സുരക്ഷ, മസ്ജിദുകളിലും പാർപ്പിട മേഖലകളിലും മാർക്കറ്റുകളിലും 24 മണിക്കൂറും പട്രോളിങ് സംഘം, ഹെലികോപ്റ്റർ നിരീക്ഷണവും, ചെറിയ പെരുന്നാൾ അടുത്തിരിക്കെ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ സുരക്ഷ ശക്തമാക്കി

19 APRIL 2023 08:26 AM IST
മലയാളി വാര്‍ത്ത

ചെറിയ പെരുന്നാൾ അടുത്തിരിക്കെ തിരക്ക് മുന്നിൽ കണ്ട് വിവിധ എമിറേറ്റുകളിലെ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാ​ഗമായി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ നൂറുകണക്കിന് ട്രാഫിക്, പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പാർക്ക്, ബീച്ച്, തീം പാർക്ക് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിങ് മാൾ ഉൾപ്പെടെ വാണിജ്യ കേന്ദ്രങ്ങളിലും താമസ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.

ബീച്ചുകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ലൈഫ് ഗാർഡുകളുടെയും സാന്നിധ്യമുണ്ടാകും. ജനങ്ങൾ കൂടുതലായി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, അബുദാബി എമിറേറ്റുകളിലെ മസ്ജിദുകളിലും പാർപ്പിട മേഖലകളിലും മാർക്കറ്റുകളിലും 24 മണിക്കൂറും പട്രോളിങ് സംഘം ഉണ്ടാകും.കൂടാതെ ഹെലികോപ്റ്റർ നിരീക്ഷണവും ശക്തമാക്കും.

മാത്രമല്ല, അപകടത്തിൽപെടുന്നവർക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാൻ എയർ ആംബുലൻസ് ഉൾപ്പെടെ എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. യാത്രക്കാർ ഗതാഗത നിയമം പാലിച്ചും വേഗം കുറച്ചും വാഹനം ഓടിക്കണം.

സീറ്റ് ബെൽറ്റ് ധരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ ഗതാഗത നിയമങ്ങൾ പാലിക്കണം.അശ്രദ്ധമായി വാഹനമോടിക്കുക, ശബ്ദ മലിനീകരണമുണ്ടാക്കുക, അമിതവേഗം തുടങ്ങിയ നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകും.

അതേസമയം റമസാൻ മാസത്തിൽ കൃത്രിമ അവയവങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച് ഭിക്ഷാടനം നടത്തി അളുകളെ പറ്റിക്കുന്നവരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. റമദാന്‍ മാസത്തില്‍ കൂടുതല്‍ ഭിക്ഷാടകര്‍ എത്തുന്നത് കണക്കിലെടുത്ത് യുഎഇയില്‍ വ്യാപക പരിശോധനകള്‍ നടത്തുന്നുണ്ട്. യാചകര്‍ കൂടുതലായി എത്താന്‍ സാധ്യതയുുള്ള സ്ഥലങ്ങളില്‍ പട്രോളിങ് ശക്ഷമാക്കി അത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ ദുബൈ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കാറുണ്ട്.

സമാനമായ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യാചകരെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മുന്നറിയിപ്പ് പൊലീസ് പുറത്തിറക്കിയിരുന്നു. ആളുകളുടെ ദയനീയത പിടിച്ചുപറ്റാൻ അടവുകളുമായെത്തുന്ന യാചകരുടെ കെണികളിൽ വീഴരുതെന്നാണ് പൊലീസ് പറയുന്നത്. പ്രത്യേകിച്ച് റമസാൻ കാലം ലക്ഷ്യമിട്ട് ദുബായിലെത്തി പള്ളികള്‍ക്ക് സമീപം കറങ്ങിനടന്ന് പണം യാചിക്കലാണ് പതിവ് രീതി. ഭിക്ഷതേടലിനൊപ്പം മോഷണവും കുട്ടികളെ ചൂഷണം ചെയ്യലും തുടങ്ങിയ കുറ്റകൃത്യങ്ങളും ഉണ്ടായേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. 2022ൽ റമസാൻ മാസത്തിൽ മാത്രം 604 യാചകരെയാണ് പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (18 minutes ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (22 minutes ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (25 minutes ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (28 minutes ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (33 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (35 minutes ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (1 hour ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (2 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (2 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

Malayali Vartha Recommends