Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഗൾഫിൽ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത ആദ്യ പെരുന്നാൾ...! യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്കാരം നടന്നു, മലയാളികൾക്കായി ഒരുക്കിയത് രണ്ട് ഈദ് ഗാഹുകൾ, സൗദിയിൽ പെരുന്നാൾ നമസ്‌കാരത്തിനായി ഇത്തവണ സജ്ജീകരിച്ചത് ഇരുപതിനായിരത്തിലേറെ പള്ളികളും ഈദ്ഗാഹുകളും

21 APRIL 2023 12:55 PM IST
മലയാളി വാര്‍ത്ത

ഗൾഫിൽ ഇന്ന് സന്തോഷപ്പെരുന്നാൾ. റമദാൻ 29 പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. സൗദിയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ്‌ അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. റിയാദിലെ സുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് തീരുമാനിച്ചത്. എന്നാൽ ഒമാനിൽ റമസാൻ 30 പൂര്‍ത്തിയാക്കി ശനിയാഴ്ചയായിരിക്കും പെരുന്നാൾ. അതിരാവിലെ തന്നെ വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിനായി ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും എത്തി.

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഇന്ന് രാവിലെ ആറ് മുതൽ 6.17 വരെയുള്ള വ്യത്യസ്ത സമയങ്ങളിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചതോടെയാണ് ആഘോഷം തുടങ്ങിയത്. ഇന്ന് ജുമുഅ ദിനമായതിനാൽ ഉച്ചയ്ക്ക് പള്ളികളിൽ കൂട്ടപ്രാർഥനയും നിർവഹിക്കും. രണ്ട് ഈദ് ഗാഹുകളാണ് യു.എ.ഇയിൽ മലയാളികൾക്കായി ഒരുക്കിയിട്ടുള്ളത്. ഷാർജയിൽ ഹുസൈൻ സലഫിയും ദുബൈയിൽ അബ്ദുസ്സലാം മൗലവി മോങ്ങവും നമസ്‌കാരത്തിന് നേതൃത്വം നൽകും.

സൗദിയിൽ പെരുന്നാൾ നമസ്‌കാരത്തിനായി ഇരുപതിനായിരത്തിലേറെ പള്ളികളും ഈദ്ഗാഹുകളുമാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. മഴ പെയ്യാൻ ഇടയുള്ള സ്ഥലങ്ങളിൽ ഈദുഗാഹുകളിൽ നമസ്‌കാരമുണ്ടായിരിക്കില്ലെന്നും പകരം പള്ളികളില്‍ മാത്രമായിരിക്കും നമസ്‌കാരം നടക്കുകയെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. സുര്യോദയം മുതല്‍ പതിനഞ്ച് മിനുട്ടുകള്‍ക്കകം പെരുന്നാള്‍ നമസ്‌കാരം ആരംഭിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

ഇന്നാണ് പെരുന്നാൾ എന്ന അറിയിപ്പ് വന്നതോടെ പലരും അവശ്യ വസ്തുക്കൾ വാങ്ങാനും പുതുവസ്ത്രം വാങ്ങാത്തവർ അതു സ്വന്തമാക്കാനും വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് ഓട്ടമായിരുന്നു. പലയിടത്തും പുലർച്ചെ വരെ റോഡുകളിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. മാളുകളിലും രാത്രി വൈകുവോളം നല്ല തിരക്കുണ്ടായിരുന്നു. അതേസമയം, ചെറിയ പെരുന്നാള്‍ പ്രമാണിച്ചു ഒമാവില്‍ രാജ്യത്ത് വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസം പൊതു അവധിയും 89 വിദേശികൾക്കുൾപ്പെടെ 198 തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രഖ്യാപിച്ചിട്ടുണ്ട്.

അവധിക്കു ശേഷം ചൊവ്വാഴ്ച ഏപ്രിൽ 25 മുതൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങും. മസ്‌കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഈദുൽ ഫിത്തർ നമസ്‌കാരം നിർവഹിക്കും. അറബ് ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കും ജനങ്ങൾക്കും ഈദുൽ ഫിത്തർ ആശംസകളും ഒമാൻ ഭരണാധികാരി കൈമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (17 minutes ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (21 minutes ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (24 minutes ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (27 minutes ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (32 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (34 minutes ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (1 hour ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (2 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (2 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

Malayali Vartha Recommends