Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

യാത്രയ്ക്കായി മണിക്കൂറുകൾ ബാക്കി നിൽക്കേ വമ്പൻ പണി, 20 ന് രാത്രിയിൽ പുറപ്പെടേണ്ട ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു, യാത്രക്കാരിലേറെയും പെരുന്നാളിനായി നാട്ടിലേക്ക് പുറപ്പെട്ടവർ, ഗർഭിണിയായ യാത്രക്കാരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു

21 APRIL 2023 02:06 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യ എക്സ്പ്രസിനെ കൊണ്ട് ഒരു രക്ഷയുമില്ലെന്നാണ് യാത്രക്കാരുടെ പൊതുവെയുള്ള പരാതി. എന്നാൽ പരാതികൾ പരിഹരിച്ചുകൊണ്ടു മുന്നോട്ട് പോകാൻ ആധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടലും ഉണ്ടാകുന്നില്ല. ഇപ്പോഴിതാ കൃത്യസമയം പാലിക്കാതെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന വിമാനക്കമ്പനിയുടെ സ്ഥിരം പണി വീണ്ടും ഉണ്ടായിരിക്കുകയാണ്. ഇന്നലെ രാത്രി 10ന് ഷാര്‍ജയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുകയാണ്.

ഐഎക്സ് – 352 വിമാനമാണ് വൈകുന്നത്. 180ലേറെ യാത്രക്കാരാണ് വിമാനത്തിലുള്ളത്. പെരുന്നാളിനായി നാട്ടിലേക്ക് പുറപ്പെട്ടവരാണ് യാത്രക്കാരിലേറെയും. മണിക്കൂറുകളായി ഇവർ വിമാനം പുറപ്പെടുന്നതും കാത്ത് എയർപോർട്ടിൽ കാത്തിരിപ്പിലാണ്. അതിനിടെ ഗർഭിണിയായ ഒരു യാത്രക്കാരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു. ഇവർക്ക് ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

ഇതോടെ യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റി.സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വൈകുന്നതെന്നാണ് വിവരമെങ്കിലും എന്തുകൊണ്ടാണ് വിമാനം വൈകുന്നത് എന്നതിന് കൃത്യമായി ഒരു കാരണം ഇതുവരെ എയർ ഇന്ത്യ അധികൃതർ യാത്രക്കാരോട് പറഞ്ഞിട്ടില്ല. ഇന്ന് ഉച്ചക്കുള്ള വിമാനത്തിൽ ഇവരെ നാട്ടിലേക്ക് നാട്ടിലെത്തിക്കും എന്നാണ് എയർ ഇന്ത്യ അധികൃതർ നൽകിയിട്ടുള്ള വിവരം.

കുട്ടികളുടെ വിമാന ടിക്കറ്റിന് എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് ഇളവ് പിൻവലിച്ചതിലും ആക്ഷേപം ഉയന്നിരുന്നു. കമ്പനിയുടെ പുതിയ വെബ്‍സൈറ്റില്‍ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് ഈടാക്കുന്നതായി കാണുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുട്ടികൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചിരുന്നത്. കുടുംബത്തോടൊപ്പം വിദേശത്ത് കഴിയുന്ന പ്രവാസികൾക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു. പലരും വെക്കേഷൻ സമയത്ത് നാട്ടിൽ വരുമ്പോൾ നിരക്കിളവ് കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് യാത്രക്കായി തെരഞ്ഞെടുത്തിരുന്നത്.

വലിയ കുടുംബങ്ങൾ എല്ലാം നാട്ടിൽ വരുമ്പോൾ നിരക്കിളവ് വലിയ അനുഗ്രഹമായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിൽ മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് പത്ത് ശതമാനത്തോളം ടിക്കറ്റ് നിരക്ക് കുറവായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ ഇളവ് ലഭിച്ചില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് നൽകേണ്ടി വന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും ടിക്കറ്റ് ബുക്കിങ് ഇപ്പാൾ ഒരേ പ്ലാറ്റ്ഫോമിലൂടെ ആണ് നടക്കുന്നത്. ഇതിന് ശേഷമാണ് മുതിർന്നവർക്കും കുട്ടികൾക്കും ഒരേ നിരക്ക് ടിക്കറ്റിന് വന്നത്.

അതേസമയം സമയക്രമം പാലിക്കുന്നില്ലെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളുടെ എണ്ണമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ, ഈ സ്ഥലങ്ങളിലേക്ക് ആഴ്ചയിൽ 6 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. മുൻപ് 5 സർവീസുകളാണ് നടത്തിയിരുന്നത്.

ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ചയാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ, ദുബായിലേക്ക് പ്രതിവാര സർവീസുകളുടെ എണ്ണം 28 ആയും, അബുദാബിയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 40 ആയും ഉയർന്നു. തിരുവനന്തപുരത്തുനിന്ന് ഏറ്റവും കൂടുതൽ വിദേശ സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്. പ്രതിവാരം 70 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (17 minutes ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (21 minutes ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (24 minutes ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (27 minutes ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (32 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (34 minutes ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (1 hour ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (2 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (2 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (2 hours ago)

Malayali Vartha Recommends