Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

എയർ ഇന്ത്യ എക്സ്പ്രസിൽ അടി, ചവിട്ട്, കുത്ത്... ! മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്ന വിമാനത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാർ, ഒടുവിൽ എമർജൻസി ലാൻഡിംഗ്...!

27 APRIL 2023 11:59 AM IST
മലയാളി വാര്‍ത്ത

വിമാനത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാർ. മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. അക്രമിയെ പൊലീസ് പിടികൂടിയെങ്കിലും യുവതിക്ക് പരാതി ഇല്ലെന്നറിയിച്ചതോടെ ഇയാളെ വിട്ടയച്ചു. സംഭവം ഇങ്ങനെ ആയിരുന്നു.. പത്തനംതിട്ടക്കാരിയായ യുവതിയും ഭർത്താവുമിരുന്ന സീറ്റിന് പിന്നിലിരുന്ന തിരുവനന്തപുരം സ്വദേശിയാണ് യുവതിയെ ഉപദ്രവിച്ചത്. ഇക്കാര്യം യുവതി ഭർത്താവിനെ അറിയിച്ചു. ഭർത്താവ് ഇത് ചോദ്യം ചെയ്തതോടെ ഇയാൾ യുവതിയുടെ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിച്ചു..

ഇതോടെ വിമാനത്തിലെ മറ്റ് യാത്രക്കാർ അക്രമിയെ 'കൈകാര്യം ചെയ്തു ' സീറ്റിലിരുത്തി. വിമാനം ലാൻഡ് ചെയ്തതോടെ എയർലൈൻസ് അധികൃതർ എയർപോർട്ട് മാനേജർക്ക് പരാതി നൽകി. തുടർന്ന് യുവതിയും ഭർത്താവും തങ്ങൾക്ക് പരാതിയുണ്ടെന്ന് എയർപോർട്ട് മാനേജരെ അറിയിച്ചു. അക്രമിയെ തടഞ്ഞുവച്ച് എയർപോർട്ട് അധികൃതർ വലിയതുറ പൊലീസിന് കൈമാറി. പരാതിക്കാരോട് സ്റ്റേഷനിലെത്താൻ നിർദേശിച്ച പൊലീസ് യുവാവിന്റെ ബന്ധുക്കളെയും വിവരം അറിയിച്ചു. ഇവരെത്തി യുവതിയും ഭർത്താവുമായും സംസാരിച്ച് സംഭവം ഒത്തുതീർത്തു. തുടർന്ന് പരാതിയില്ലെന്ന് യുവതി അറിയിച്ചതോടെ യുവാവിനെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ യാത്രക്കാരുടെ മോശം പെരുമാറ്റത്തെ തുടർന്ന് വിമാനം രണ്ട് തവണ അടിയന്തരമായി നിലത്തിറക്കി. ക്വീൻസ്ലാൻഡിൽ നിന്ന് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലേക്ക് പോയ വിമാനമാണ് ഗത്യന്തരമില്ലാതെ തിരിച്ചിറക്കേണ്ടി വന്നത്. ക്രൂ അംഗങ്ങൾ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ വന്നതോടെയാണ് അടിയന്തരമായി ലാൻഡ് ചെയ്‌തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം യാത്രക്കാർ സീറ്റിനിടയിൽ നിൽക്കുന്നതും അതിലൊരാൾ മറ്റൊരു യാത്രക്കാരനെ അടിക്കാൻ കുപ്പി ഉയർത്തുന്നതുമാണ് വീഡിയോയിലുള്ളത്.

യാത്രക്കാർ പരസ്‌പരം തല്ലുകയും അടിക്കുകയും ചവിട്ടുകയും ചെയ്‌തു. ആദ്യത്തെ വഴക്കുണ്ടായപ്പോൾ വിമാനം ക്വീൻസ്ലൻഡിൽ തന്നെയിറക്കുകയും, മോശം പെരുമാറ്റത്തിന് ഒരു യാത്രക്കാരിക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. എന്നാൽ യാത്ര തുടർന്നതോടെ സംഘത്തിലെ ബാക്കി ആളുകൾ വീണ്ടും പ്രശ്‌നമുണ്ടാക്കി രംഗത്തെത്തി. വിമാനത്തിന്റെ ഒരു ചില്ലും അക്രമികൾ തകർത്തു. ഇതോടെ വിമാനം വീണ്ടും അടിയന്തരമായി നിലത്തിറക്കി. ജനൽച്ചില്ലുകൾ തകരുന്നതും, വിമാനത്തിലെ ജീവനക്കാർ അക്രമികളെ ശാന്തരാക്കാൻ ശ്രമിക്കുന്നതുമെല്ലാം ഇതിൽ വ്യക്തമാണ്.

മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആകെ നാല് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവർ മദ്യപിച്ചാണ് വിമാനത്തിനുള്ളിൽ കയറിയതെന്നാണ് വിവരം.. ഇത് സംഘർഷത്തിൽ കലാശിച്ചതോടെ വിമാനം വീണ്ടും എമർജൻസി ലാൻഡിംഗ് നടത്തിയത്. അതേസമയം, നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ഡിജിസിഎ വിമാന കമ്പനികൾക്ക് കത്തയച്ചിരുന്നു... മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് ഡിജിസിഎ നിർദ്ദേശം നൽകി. വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് എയർലൈനുകൾക്ക് സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (സിഎആർ) പ്രകാരം വ്യവസ്ഥകളുണ്ടെന്ന് ഡിജിസിഎ വ്യക്തമാക്കി.

അടുത്ത കാലത്തായി, വിമാനത്തിൽ പുകവലി, മദ്യപാനം, മോശം പെരുമാറ്റം, യാത്രക്കാർ തമ്മിലുള്ള വാക്കേറ്റം, യാത്രയ്ക്കിടെ വിമാനത്തിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അത്രിക്രമം തുടങ്ങിയവ വർധിക്കുന്നതായി ഡിജിസിഎ പറഞ്ഞു. വിമാനത്തിനുള്ളിൽ അച്ചടക്കം പാലിക്കണമെന്നും പൈലറ്റ്മാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല എന്നും ഡിജിസിഎ കർശന നിർദേശം നൽകി. കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ ജീവനക്കാരെ മർദ്ദിച്ച പശ്ചാത്തലത്തിലാണ് കത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (1 hour ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (3 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (3 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends