Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പിന്നോട്ടില്ല...രണ്ടും കൽപ്പിച്ച് യുഎഇ, ദുബൈ ഭരണാധികാരിയുടെ വൻ പ്രഖ്യാപനം, ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ പരാജയപ്പെട്ട പിന്നാലെ പുതിയ ചാന്ദ്രദൗത്യം പ്രഖ്യാപിച്ച് യുഎഇ...!!

27 APRIL 2023 12:15 PM IST
മലയാളി വാര്‍ത്ത

ഒന്നിലും തോറ്റ് പിന്മാറുന്ന ചരിത്രം യുഎഇയ്ക്ക് ഇല്ല. ലക്ഷ്യത്തിലേക്ക് മുന്നോട്ട് കുതിക്കുക എന്നത് മാത്രമേ ഭരണാധികാരികൾക്ക് മുന്നിലൊള്ളൂ. വളരെ പ്രതീക്ഷയോടെ അറബ് ലോകം കാത്തിരുന്ന യുഎഇ ചാന്ദ്രദൗത്യം കഴിഞ്ഞ ദിവസം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നപ്പോൾ അവേശം കെട്ടടങ്ങി എന്ന് വിചാരിക്കേണ്ട. വിജയത്തിന്റെ കൊടുമുടി കീഴടക്കുന്ന പാരമ്പര്യമുള്ള യുഎഇ ഇതിലൊന്നും തളർന്നില്ല. ഒട്ടും സമയം കളയാതെ തന്നെ പുതിയ ചാന്ദ്രദൗത്യം യുഎഇ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്.

റാഷിദ് രണ്ട് റോവറിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയതായി യുഎഇ അറിയിച്ചു. ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. അടുത്തത് കൂടുതൽ മനോഹരവും വലുതും ധീരവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് റാഷിദ് രണ്ട് റോവിന്റെ പ്രഖ്യാപനം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും നടത്തിയത്.ആദ്യ ദൗത്യം പരാജയപ്പെട്ടു എന്നു കരുതി ലക്ഷ്യം ഉപേക്ഷിക്കാൻ അവർ തയ്യാറായിരുന്നില്ല. അന്നു തന്നെ അടുത്ത ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച യുഎഇയുടെ തീരുമാനത്തിന് കൈയ്യടിക്കുകയാണ് ലോകം.

‘റാഷിദ് റോവറിനെ വഹിച്ചുകൊണ്ടുള്ള ഐ സ്പേസിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിൽ വിജയിച്ചില്ല. എന്നാൽ, ചന്ദ്രനിൽ എത്താനുള്ള ആഗ്രഹത്തിന്റെ പരിധി ഉയർത്തുന്നതിൽ യുഎഇ വിജയിച്ചു. നൂതന ബഹിരാകാശ പദ്ധതികൾ കൈകാര്യം ചെയ്യാൻ കഴിവുള്ള യുവാക്കളുടെ സംഘത്തെ സൃഷ്ടിക്കാനായി. 10 വർഷത്തിനുള്ളിൽ ബഹിരാകാശ മേഖല കെട്ടിപ്പടുക്കുന്നതിൽ വിജയിച്ചു. യുഎഇയുടെ പതാകയും വഹിച്ച് റാഷിദ് റോവർ ഇന്ന് ചന്ദ്രന്റെ ഉപരിതലത്തിലാണ്.

ചന്ദ്രനിലെത്താനുള്ള ശ്രമമാണ് റാഷിദ് രണ്ടെന്നും’ അദ്ദേഹം പറഞ്ഞു. റാഷിദ് റോവർ നിർമിച്ച ശാസ്ത്രജ്ഞരെ മുഹമ്മദ് റാഷിദ് സ്പേസ് സെന്ററിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമും ഒപ്പമുണ്ടായിരുന്നു. അഭിലാഷത്തിൽ സ്ഥാപിതമായ രാജ്യമാണ് യുഎഇ. സ്വയം ചെറിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയില്ലെന്നും പരിശ്രമം നിർത്തില്ലെന്നും തിരിഞ്ഞു നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

റാഷിദ് റോവറിനെയും വഹിച്ചുകൊണ്ടുള്ള ഹകുട്ടോ-ആർ ലാൻ‍ഡ‍ർ ചൊവ്വാഴ്ച രാത്രി യുഎഇ സമയം 8.40ന് ചന്ദ്രന്റെ അറ്റല്സ് ഗർത്തിൽ ഇറങ്ങാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, നിലംതൊടുന്നതിന് തൊട്ടുമുൻപ് ആശയവിനിമയം നഷ്ടമായി. ലാൻ‍‍ഡർ തകർന്നതാകാം ഇതിന് കാരണമെന്നാണ് ഐ സ്പേസ് വ്യക്തമാക്കുന്നത്. ഇതുവരെ പര്യവേഷണം നടത്താത്ത സ്ഥലമായതിനാൽ തന്നെ ശാസ്ത്രലോകവും വലിയ ആകാംഷയോടെയായിരുന്നു ദൗത്യത്തെ കണ്ടിരുന്നത്.

എന്നാൽ അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പര്യവേഷണ പേടകമാണ് റാഷിദ് റോവർ. ദൗത്യം വിജയകരമായി പൂര്‍ത്തിയായിരുന്നുവെങ്കിൽ റോവര്‍ ചന്ദ്രനില്‍ എത്തിക്കുന്ന ലോകത്തിലെ നാലാമത് രാജ്യമായി യുഎഇ മാറുമായിരുന്നു. എന്തായാലും അതിനുള്ള ശ്രമം യുഎഇ വീണ്ടും തുടങ്ങി കഴിഞ്ഞു. ഇപ്പോഴുണ്ടായ പരാജയം അത് രാജ്യത്തിന് വിജയത്തിലേക്കുള്ള കുതിപ്പായി മാറിയിരിക്കുകയാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends