Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിച്ച് യുഎഇ, നിശ്ചിത ശതമാനം സ്വദേശിവൽക്കരണം സ്വകാര്യ സ്ഥാപനങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ ജൂലൈ മുതൽ പിഴ ഇടാക്കുമെന്ന് മുന്നറിയിപ്പ്

28 APRIL 2023 08:50 AM IST
മലയാളി വാര്‍ത്ത

പെരുന്നാൾ കഴിഞ്ഞതോടെ സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിക്കുകയാണ് യുഎഇ. ഇതിന്റെ ഭാഗമായി നിശ്ചിത ശതമാനം സ്വദേശിവൽക്കരണം യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ ജുലൈ മുതൽ പിഴ ഇടാക്കുമെന്ന് മുന്നറിയിപ്പാണ് പുറത്തുവരുന്നത്. ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം സ്ഥാപനങ്ങൾ ജൂൺ 30നകം പൂർത്തിയാക്കണം.

50 മുതൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2 ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് നിർദ്ദേശം. ഇതിന്റെ ആദ്യപടിയെന്നോണമാണ് ഇപ്പോഴത്തെ ഈ മുന്നറിയിപ്പ്. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം. നിയമിക്കാതിരുന്ന ഒരോ ഇമാറാത്തിക്കും 42,000 ദിർഹം വീതമാണ് പിഴ അടക്കേണ്ടി വരിക. ജൂലൈ മുതൽ ഓരോ മാസവും 7000 ദിർഹം വീതം കണക്കാക്കി വർഷാവസാനം വരെയുള്ള തുകയാണിത്.

പിന്നീട് 2026 വരെ ഓരോ വർഷവും 1000ദിർഹം വീതം വർധിപ്പിച്ച് ഫൈൻ അടക്കേണ്ടതായും വരും. സ്വകാര്യ മേഖലയിൽ സ്വദേശി യുവതി യുവാക്കൾക്ക് ജോലി ലഭ്യമാക്കുന്ന പദ്ധതിയാണ് നാഫിസ്. 2022ൽ ആരംഭിച്ച പദ്ധതി പ്രകാരം വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണം. ഈ വർഷം അത് 4%, 2024ൽ 6%, 2025ൽ 8%, 2026ൽ 10% എന്നിങ്ങനെയാണ് അനുപാതം. നിയമനത്തിനു വർഷാവസാനം വരെ കാത്തുനിൽക്കുന്ന പ്രവണത അവസാനിപ്പിക്കാനാണു 6 മാസം കൂടുമ്പോൾ 1% നിയമനം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടത്. സമയബന്ധിതമായി അനുപാതം പൂർത്തിയാക്കി പിഴയിൽ നിന്ന് ഒഴിവാകണമെന്ന് പദ്ധതി ആക്ടിങ് അണ്ടർ സെക്രട്ടറി ഐഷ ബെൽഹർഫിയ പറഞ്ഞു.

കഴിഞ്ഞ വർഷം 28,700 സ്വദേശികൾ സ്വകാര്യമേഖലയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. മികച്ച പരിശീലനം നൽകിയാണ് സ്വദേശികളെ സ്വകാര്യ മേഖലാ ജോലിക്ക് പ്രാപ്തരാക്കുന്നത്. ആരോഗ്യം, ഐടി, എൻജിനീയറിങ്, ഫിനാൻസ് സർവീസ്, മാനേജ്മെന്റ് കൺസൽറ്റൻസി, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിൽ നൂറുകണക്കിന് സ്വദേശികൾക്ക് പരിശീലനം നൽകിവരുന്നു. നിശ്ചിത ശതമാനത്തെക്കാൾ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കിയ സ്വകാര്യ സ്ഥാപനങ്ങളെ തൗതീൻ പാർട്ണേഴ്സ് ക്ലബിൽ ചേർത്ത് സർക്കാർ ഫീസിൽ 80% വരെ ഇളവ് നൽകും.

സ്ഥാപനങ്ങൾ സ്വദേശിവത്ക്കരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനയും നടക്കുന്നുണ്ട്. സംശയം തോന്നുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് യുഎഇ തൊഴിൽ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇതുവരെ നടത്തിയ പരിശോധനയിൽ സ്വദേശിവൽകരണത്തിൽ തട്ടിപ്പ് നടത്തിയ 380 കേസുകൾ കണ്ടെത്തിയതായി യുഎഇ തൊഴിൽ മന്ത്രാലയം അറിയിച്ചു. അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ, രണ്ട് യുഎഇ സ്വദേശികളെ ജോലിക്ക് നിയോഗിക്കണമെന്നാണ് നിബന്ധനയുണ്ടായിരുന്നത്.

എന്നാൽ, ഇതിൽ തട്ടിപ്പ് നടത്തി റിപ്പോർട്ടിങ്കിൽ കബളിപ്പിച്ച 380 കേസുകളാണ് തൊഴിൽ മന്ത്രാലയം കണ്ടെത്തിയത്. കഴിഞ്ഞവർഷം ഇത്തരം തട്ടിപ്പ് നടത്തിയ 20 സ്ഥാപനങ്ങളുടെ വിവരങ്ങൾ അധികൃതർ നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇതിനിടെ സ്വദേശികൾക്ക് പരിശീലനം നൽകാനെന്ന പേരിൽ 260 ഇമാറത്തി യുവാവക്കളെ കബളിപ്പിച്ച കമ്പനി മാനേജരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, യു.എ.ഇയിലെ ഇമറാത്തി ജീവനക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 11ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (1 hour ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (3 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (3 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends