Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഒമാനിൽ ശക്തമായ മഴ, വാദിയില്‍ അകപ്പെട്ട സംഘത്തിലെ രണ്ടുപേർ മരിച്ച നിലയില്‍, രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും 29 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

28 APRIL 2023 12:56 PM IST
മലയാളി വാര്‍ത്ത

സൗദിയിലെ മഴ മുന്നറിയിപ്പ് അവസാനിച്ച പിന്നാലെ ഒമാനിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വാദിയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. തെക്കന്‍ ശര്‍ഖിയയിലെ ജഅലന്‍ ബനീ ബൂ അലിയിലെ അല്‍ ബത്ത വാദിയില്‍ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു വാഹനങ്ങളിലായി എട്ടുപേരായിരുന്നു വാദിയില്‍ അകപ്പെട്ടിരുന്നത്. ഇതില്‍ ആറുപേരെ രക്ഷപ്പെടുത്തിയിരുന്നു.

ബാക്കിയുള്ളവര്‍ക്കായി നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരിച്ചിലിനിടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ജഅലന്‍ ബനീ ബൂ അലി വിലായത്തിലെ വാദി അല്‍ ബത്ത, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി, മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത്, സര്‍ഖിയയിലെ ഇബ്ര വിലായത്തുകളില്‍ നിന്നായി നിരവധി പേരെയാണ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയത്. കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. ചിലയിടങ്ങളില്‍ ആലിപ്പഴവും വര്‍ഷിച്ചു. പലയിടത്തും ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴയെത്തിയത്.

 

ദാഹിറ, ദാഖിലിയ, മസ്‌കത്ത്, തെക്ക്, വടക്ക് ശര്‍ഖിയ, വടക്ക്, തെക്ക് ബാത്തിന തുടങ്ങിയ ഗവര്‍ണറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലാണ് വ്യത്യസ്ത തോതിലുള്ള മഴ ലഭിച്ചത്. ഇടിമിന്നലേറ്റ് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ കാമില്‍ വല്‍ വാഫിയില്‍ വൈദ്യുതി തൂണിന് തീ പിടിച്ചു. ചില വീടുകള്‍ക്കും നിരവധി മരങ്ങള്‍ക്കും മിന്നലേറ്റു. പാറകള്‍ ഇടിഞ്ഞ് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മുറിച്ച് കടക്കരുതെന്നും വാദികളില്‍ വാഹനം ഇറക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളില്‍നിന്ന് വിട്ട് നില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും ശനിയാഴ്ച വരെ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം സൗദിയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കനത്ത ചൂടിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് മഴയെന്നാണ് കാലാവസ്ഥാ നിരീക്ഷകർ ഇതിനെ ചൂണ്ടിക്കാട്ടിയത്. അസീർ, അൽബാഹ, ജിസാൻ, മക്ക, നജ്‌റാൻ, അൽ ഖാസിം, റിയാദ്, ഹായിൽ മേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള പൊടിക്കാറ്റിനുള്ള സാധ്യതയും പ്രവചിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (1 hour ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (3 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (3 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends