Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

യുഎഇയിൽ വാട്സാപ്പ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ, 500 പേർ ഷാർജ പോലീസിന്റെ പിടിയിൽ, ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ച 124 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും വെബ്‌സൈറ്റുകൾക്കും വിലക്ക്

30 APRIL 2023 08:23 AM IST
മലയാളി വാര്‍ത്ത

സ്വർണ്ണക്കടത്തിന് പുറമേ മയക്കുമരുന്ന് കടത്ത് സംഘങ്ങളും ​ഗൾഫിൽ സജീവമാകുകയാണ്. ആകർഷകമായ ലാഭവിഹിതം വാഗ്ദാനംചെയ്ത് പ്രവാസികളെ ഉൾപ്പെടെ ഇത്തരം സംഘങ്ങൾ വലയിലാക്കി കച്ചവടം നടത്താൻ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ നിയമലംഘനങ്ങൾ വെച്ച് പൊറുപ്പിക്കാത്ത ഗൾഫ് രാജ്യങ്ങൾ കടുത്ത ശിക്ഷകളാണ് പിടിക്കപ്പെട്ടാൽ വിധിക്കുക. മയക്കുമരുന്ന് കടത്തിയതിന് സൗദിയിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇത്തരം മയക്കുമരുന്ന് കടത്ത് സംഘങ്ങൾ യുഎഇയിൽ പിടിമുറുക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.

പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ഓൺലൈനിലൂടെയുള്ള മയക്കുമരുന്ന് ഇടപാടുകൾ. വാട്സാപ്പ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയ 500 പേർ ഷാർജ പോലീസിന്റെ പിടിയിലായിരിക്കുകയാണ്. ഷാർജ പോലീസ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം അൽ അലജ് ആണ് ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് 912 കേസുകളാണെടുത്തിട്ടുള്ളത്. ലഹരി ഉപയോഗം, വ്യാജ ഉത്പന്നങ്ങൾ, നിരോധിത വസ്തുക്കൾ തുടങ്ങിയവ പ്രോത്സാഹിപ്പിച്ചതിന് 124 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും വെബ്‌സൈറ്റുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ എന്നിവയുൾപ്പടെ വിവിധ ലഹരി പദാർഥങ്ങളാണ് തട്ടിപ്പുസംഘം വിതരണം ചെയ്യുന്നത്. ഇതിനായി ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ, വെബ്‌സൈറ്റുകൾ, സാമൂഹിക മാധ്യമഅക്കൗണ്ടുകൾ എന്നിവ കർശന നിരീക്ഷണത്തിലാണ്.രാജ്യത്ത് നിരോധിച്ചിട്ടുള്ള മരുന്നുകൾ, ലഹരി വസ്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നമ്പറുകൾ ബ്ലോക്ക് ചെയ്യണമെന്നും അൽ അലജ് നിർദേശിച്ചു.

സൈബർ കുറ്റവാളികളെ പിടികൂടുന്നതിനായി പോലീസിന്റെ ഓൺലൈൻ പട്രോളിങ് 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. ഇതിനകം 800-ഓളം ഓൺലൈൻ തട്ടിപ്പുകൾ പട്രോളിങ് സംഘം കണ്ടെത്തി.യു.എ.ഇ.യിൽ മയക്കുമരുന്ന് മാഫിയകളെ ചെറുക്കാൻ പോലീസുമായി സഹകരിക്കണമെന്ന് മയക്കുമരുന്ന് വിരുദ്ധവകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മാജിദ് അൽ അസം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സംശയാസ്പദമായ പ്രവൃത്തികൾ കണ്ടാൽ 8004654, പോലീസ് ആപ്പ്, വെബ്‌സൈറ്റ് അല്ലെങ്കിൽ dea@shjpolice.gov.ae എന്ന ഇ-മെയിൽ വിലാസത്തിൽ റിപ്പോർട്ട് ചെയ്യണം.
‌‌‌
അതുപോലെ സാമ്പത്തിക ഇടപാടുകൾക്കായി ഏതെങ്കിലും സ്ഥാപനവുമായി ഇടപെടുന്നതിന് മുൻപ് അവ അംഗീകൃതമാണെന്ന് ഉറപ്പാക്കണം. സാമ്പത്തിക ലാഭത്തിനായി ഓൺലൈനിലൂടെ വ്യാജ പേര് ഉപയോഗിച്ചുകൊണ്ട് സ്വത്തുക്കൾ, ആനുകൂല്യങ്ങൾ, ഒപ്പ്, ഔദ്യോഗിക രേഖകൾ എന്നിവ നേടിയെടുക്കാനായി ശ്രമിക്കുന്നവർക്ക് രണ്ടര ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ഒരുവർഷംവരെ ജയിൽശിക്ഷയും ലഭിക്കും. സാമ്പത്തിക തട്ടിപ്പുകളിൽനിന്ന് സമൂഹത്തെ രക്ഷിക്കുന്നതിനായി സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (1 hour ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (3 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (3 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends