Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

അവസാനമായി നാട്ടിലേക്ക് വിളിച്ചത് ഫെബ്രുവരി 17ന്, സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി

30 APRIL 2023 08:56 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി. റിയാദിലെ ഒരു റസ്റ്റോറൻറിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വടകര പുതുപ്പണം സ്വദേശി ആഷിയാനയിൽ മുഹമ്മദ് റോഷൻ മലയിലിനെയാണ് (25) കാണാനില്ലെന്ന് കാണിച്ച് നാട്ടിൽനിന്ന് കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകിയത്. അന്വേഷണത്തിന് സഹായം ആവശ്യപ്പെട്ട് എംബസി അധികൃതർ സൗദി വിദേശകാര്യ മന്ത്രാലയത്തിന് പരാതി കൈമാറിയിട്ടുണ്ട്.

അന്വേഷണത്തിന് സഹായം ആവശ്യപ്പെട്ട് ആണ് കുടംബം പരാതി നൽകിയിരിക്കുന്നത്. തുടർന്ന് എംബസി അധികൃതർ സൗദി വിദേശകാര്യ മന്ത്രാലയത്തിന് പരാതി കെമാറി. പരാതി സൗദി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി വിഷയത്തിൽ ഇടപെടാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ കഴിഞ്ഞ ദിവസം കുടുംബത്തെ അറിയിച്ചു.

2020 മാർച്ചിൽ റിയാദിലെത്തിയ യുവാവ് കഴിഞ്ഞ മൂന്ന് വർഷമായി സുലൈയിലുള്ള ഒരു മലയാളി റസ്റ്റോറൻറിലാണ് ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 20 മുതലാണ് കാണാതായത്. ഫെബ്രുവരി 17-നാണ് അവസാനമായി നാട്ടിലേക്ക് വിളിച്ചത്. കാണാതായതിന് ശേഷം മൊബൈൽ സിം പ്രവർത്തന രഹിതമാണ്. സമൂഹ മാധ്യമ അകൗണ്ടുകളും ഓപ്പൺ ചെയ്തിട്ടില്ല. യുവാവിനെ കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഹോട്ടൽ നടത്തിപ്പുകാർ കുടുംബത്തെ അറിയിച്ചത്.

തുടർന്ന് മാതൃ സഹോദരി അഫ്സീന നബീൽ റിയാദിലെ ഇന്ത്യൻ എംബസിക്ക് പരാതി അയച്ചു. കമ്യൂണിറ്റി വെൽഫെയർ വിങ്ങിനും ലേബർ അറ്റാഷെക്കുമാണ് ഇമെയിലായി പരാതി അയച്ചത്. പരാതി സൗദി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി വിഷയത്തിൽ ഇടപെടാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ കഴിഞ്ഞ ദിവസം കുടുംബത്തെ അറിയിച്ചു.

പുതിയ 'നിതാഖാത്ത്' തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം തൊഴിൽ നഷ്‌ടമാകുമോ എന്ന ആശങ്ക ഉണ്ട് ..ഓരോ 10 കുടിയേറ്റ തൊഴിലാളികൾക്കും ഒരു സൗദി പൗരനെ പ്രാദേശിക കമ്പനികൾ നിയമിക്കണമെന്ന് 'നിതാഖത്ത്' നിയമം നിർബന്ധമാക്കുന്നു. പുതിയ നയം അവിടെ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിലേക്ക് നയിക്കുമെന്ന ധാരണ പരക്കെയുണ്ട്. രണ്ട് ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് നിലവിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നത്.

ദീർഘകാലമായി സൗദിയിൽ ജോലി ചെയ്തതിനു ശേഷം ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചതും സൗദി മലയാളികൾക്ക് ദുഖകരമായ മറ്റൊരു വാർത്തയാണ് . കൊല്ലം മുഖത്തല, കുറുമണ്ണ സ്വദേശി ലക്ഷ്മി ഭവനിൽ ശിവൻകുട്ടി (58) ആണ് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. അന്നസ്ബാൻ ക്ലീനിങ് കമ്പനിയിലെ ജോലിക്കാരനായിരുന്നു. ഭാര്യ - ബിന്ദു, മക്കൾ - ലക്ഷ്മി, കൃഷ്ണ, ശിവാനി, മരുമകൻ - രാജേഷ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടു പോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (1 hour ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (2 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (3 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (3 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends