Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

വീണ്ടും വധശിക്ഷ...! സ്വന്തം കുട്ടിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട പൗരന്റെ വധശിക്ഷ നടപ്പിലാക്കി സൗദി

04 MAY 2023 04:35 PM IST
മലയാളി വാര്‍ത്ത

കടുത്ത വിമർശനങ്ങൾ ഉയർന്നാലും കുറ്റം ചെയ്തവന് കടുത്ത ശിക്ഷ തന്നെ വിധിക്കും ഉറച്ച തീരുമാനത്തിലാണ് സൗദി. ഒരു വിട്ടുവീഴ്ച്ചയും കൂടാതെ തന്നെ ഇത് നടപ്പാക്കാറുമുണ്ട്. ഇപ്പോൾ പെരുന്നാൾ കഴിഞ്ഞതോടെ വധശിക്ഷ കാത്ത് തടവിൽ കഴിഞ്ഞവരുടെ ശിക്ഷ നട‌പ്പിലാക്കി തുടങ്ങിരിക്കുകയാണ് സൗദി. കഴിഞ്ഞ ദിവസവും ഒരു സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കിയിരുന്നു. ഇപ്പോഴിതാ തുടർച്ചയായ രണ്ടാം ദിവസവും വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ്.

സ്വന്തം കുട്ടിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. കുട്ടിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഹമദ് ബിന്‍ മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് അല്‍ഉതൈബിക്ക് എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഫവാസ് എന്ന പിഞ്ചുകുഞ്ഞാണ് ഇയാൾ കൊല്ലപ്പെടുത്തിയത്. മക്ക പ്രവിശ്യയില്‍പ്പെട്ട തായിഫിലാണ് ശിക്ഷ നടപ്പാക്കിയത്.

കഴിഞ്ഞ ദിവസവും സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. മിൻഹാൽ ബിൻ അബ്ദുല്ല അൽ റബ്ഹ് എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ചൊവ്വാഴ്ച കിഴക്കൻ പ്രവിശ്യയിൽ ശിക്ഷ നടപ്പാക്കിയത്. ഭീകര സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സുരക്ഷാ വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്ത സൗദി പൗരനെ വധിച്ചതായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

കൂടാതെ, വെടിക്കോപ്പുകളും മറ്റു ആയുധങ്ങളും കൈവശം വയ്ക്കുകയും തീവ്രവാദികൾക്ക് ഇയാൾ അഭയം നൽകുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ പ്രതിക്കെതിരെയുള്ള ക്രിമിനൽ കുറ്റം തെളിയുകയും കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. തീരുമാനം അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയും സൗദി റോയൽ കോടതി വധശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

അതേസമയം, രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. 2015ല്‍ സല്‍മാന്‍ രാജാവ് അധികാരമേറ്റതിന് ശേഷം ആയിരത്തിലധികം വധശിക്ഷകളാണ് വിധിച്ചത്. ശിരച്ഛേദം നടത്തിയാണ് രാജ്യത്ത് പലപ്പോഴും വധശിക്ഷ നടപ്പിലാക്കുന്നത്. 2010 - 2014 കണക്കുകളില്‍ നിന്ന് 82 ശതമാനത്തിന്റെ വര്‍ധനയാണ് വധശിക്ഷയില്‍ ഉണ്ടായിരിക്കുന്നത്. പുണ്യമാസമായ റംസാനിലും സൗദി അറേബ്യ വധശിക്ഷ നടപ്പാക്കി.

2009ന് ശേഷം ആദ്യമായാണ് രാജ്യത്ത് റംസാനില്‍ വധശിക്ഷ നടപ്പാക്കുന്നത്. വിശുദ്ധ നഗരമായ മദീനയില്‍ തന്നെയാണ് ശിക്ഷാവിധി നടപ്പാക്കിയതെന്നും ശ്രദ്ധേയമാണ്. മാര്‍ച്ച് 28നാണ് കൊലക്കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന സൗദി പൗരന് വധശിക്ഷ നടപ്പാക്കിയത്. ഒരാളെ കുത്തിക്കൊന്ന ശേഷം തീകൊളുത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം.
ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. എങ്കിലും 2009 മുതല്‍ റംസാന്‍ മാസങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞിരുന്നു. 2022ല്‍ മാത്രം 147 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (7 minutes ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (12 minutes ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (24 minutes ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (33 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (49 minutes ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (57 minutes ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (1 hour ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (1 hour ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (1 hour ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 hours ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (2 hours ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (2 hours ago)

ഡി എൻ എ പരിശോധന ഉടൻ  (3 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (3 hours ago)

Malayali Vartha Recommends