Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

പ്രവാസികളോട് ഈ ചതി വേണ്ടായിരുന്നു, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുവൈറ്റ് റദ്ദാക്കിയത് 1.15 മില്യണിലധികം വിസ, ഇന്ത്യക്കാർക്ക് വന്‍ തിരിച്ചടി

04 MAY 2023 03:40 PM IST
മലയാളി വാര്‍ത്ത

സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്ബോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന രാജ്യമാണ് കുവൈത്ത്.  രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനായി വര്‍ഷങ്ങളായി വലിയ ശ്രമമാണ് രാജ്യത്തെ ഭരണാധികാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി വളരെ കർശനമായ രീതി തന്നെയാണ് കുവൈറ്റ് പിന്തുടരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.15 മില്യണിലധികം പ്രവാസികളുടെ വിസ  കുവൈറ്റ് റദ്ദാക്കി .

2022 ജനുവരിക്കും 2023 ഏപ്രിലിനുമിടയില്‍ മാത്രം 67,000 പ്രവാസികള്‍ രാജ്യം വിട്ടു. കഴിഞ്ഞ മൂന്നുമാസങ്ങളിൽ  11,000 പേരെ നാടുകടത്തുകയും കഴിഞ്ഞ വര്‍ഷം 56,000 ത്തിലധികം പ്രവാസി വിസകള്‍ റദ്ദാക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു. 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 800 ദിനാര്‍ ഫീസ് ഈടാക്കുന്നതും പ്രവാസികള്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്നുകളും നിര്‍ത്തലാക്കിയതും എല്ലാ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ പൊടുന്നനെ പിരിച്ചുവിടുകയും ചെയ്തതും ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളാണ് കുവൈറ്റ് നടപ്പിലാക്കുന്നത്
   
അടുത്തിടെ രാജ്യത്തെ പല നിയമങ്ങളും പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഡ്രൈവിങ് ലൈസന്‍സിന്റെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. പ്രവാസി ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചതായാണ് കുവൈത്ത് ട്രാഫിക് വിഭാഗം  അറിയിച്ചത്. ഈ തീരുമാനം 2023 ഏപ്രില്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്നു.മാത്രമല്ല, പ്രവാസികള്‍ക്ക് അനുവദിച്ച ലക്ഷക്കണക്കിന് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നിയമം പാലിച്ചാണോ നല്‍കിയതെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം അവലോകനം നടത്തിവരികയാണ്.

 

വ്യാപകമായ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് നടപടി എന്നാണു മന്ത്രാലയം പറയുന്നത് .പക്ഷെ ചെറിയ കാര്യങ്ങളുടെ പേരിൽ   ആയിരക്കണക്കിന് പ്രവാസികളുടെ  ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള നടപടിയാണ് ഇതെന്നാണ് പൊതുവെയുള്ള ആരോപണം. പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രാജ്യം കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട് . പ്രതിമാസ ശമ്ബളം കുറഞ്ഞത് KWD600 എങ്കിലും ഉണ്ടായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. ,യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം, കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കുവൈറ്റില്‍ നിയമപരമായി താമസിച്ചിരിക്കണം എന്നതൊക്കെയാണ് പുതിയ നിബന്ധനകള്‍.

ജഡ്ജിമാര്‍, എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ ചില പ്രൊഫഷണലുകലെ മാത്രമാണ്   ഈ ആവശ്യകതകളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത് . മുന്‍കാലങ്ങളില്‍ കുവൈറ്റില്‍ പ്രവാസി ഡ്രൈവിംഗ് ലൈസന്‍സിന് 10 വര്‍ഷം വരെ സാധുതയുണ്ടായിരുന്നു. ഇതാണ് ഘട്ടം ഘട്ടമായി കുറച്ചു ഒരു വർഷത്തേയ്ക്ക് മാത്രമാക്കിയിരിക്കുന്നത്. വ്യത്യസ്ത കാരണങ്ങളിലായി    ഒരോ ദിവസം 100 പേര്‍ എന്ന നിരക്കിലാണ് ഈ വര്‍ഷം പ്രവാസികളെ നാട്ടിലേയ്ക്ക്  കയറ്റി വിടുന്നത് . നാടുകടത്തപ്പെട്ടവരില്‍ 4000 പേര്‍ സ്ത്രീകളാണ്. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (3 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends