നബിദിനം, യുഎഇയിൽ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്കും സെപ്തംബര്‍ 29 ന് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ഒരു അവധി ദിനത്തിനായി പ്രവാസികൾ കാത്തിരിക്കുകയാണെന്ന് അറിയാം. ജോലിത്തിരക്കിൽ നിന്ന് ഒരു ദിവസം വിട്ടുനിൽക്കാൻ ആരാണല്ലേ ആഗ്രഹിക്കാത്തത്. അതിപ്പോൾ ശമ്പളത്തോട് കൂടിയാണെങ്കിൽ ഇരട്ടി സന്തോഷമാകും. എന്നാൽ അങ്ങനെയൊരു പ്രഖ്യാപനം വന്നിരിക്കുകയാണ്. യുഎഇയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 29 വെള്ളിയാഴ്ച നബിദിനം പ്രമാണിച്ച്
യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയായിരിക്കുമെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം അറിയിച്ചു. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അന്ന് ശമ്പളത്തോടുകൂടിയുള്ള അവധി ആയിരിക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു. പിന്നീട് ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധി ലഭിക്കും. അറബ് മാസം റബീഊല്‍ അവ്വല്‍ 12-നാണ് നബിദിനമായി ആചരിക്കുന്നത്. ഒമാനിലും നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും.
https://www.facebook.com/Malayalivartha