സന്ദർശകർക്കായി നിയമം പൊളിച്ചെഴുതി സൗദി..! സന്ദർശക വിസയിൽ എത്തുന്നവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഇനി സൗദിയിൽ വാഹനം ഓടിക്കാം
സൗദിയിലേക്ക് നിരവധി പേരാണ് സന്ദർശനത്തിനായും ജോലി അന്വേഷിച്ചുമൊക്കെ വിസിറ്റ് വിസയിൽ എത്തുന്നത്. പ്രവാസികൾക്കും സന്ദർശകർക്കും നബി ദിനം പ്രമാണിച്ച് ഒരു കിടിലൻ സമ്മാനമാണ് സൗദി ഒരുക്കിയത്. ഇനി രാജ്യത്തേക്ക് സന്ദർശക വിസയിൽ എത്തുന്നവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാനുള്ള അവസരമാണ് സൗദി ഒരുക്കിയിരിക്കുന്നത്. സന്ദർശന വിസയിൽ എത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ തീരുമാനം. സൗദി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
സന്ദർശക വിസയിൽ എത്തുന്നവർക്ക് ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാമാണ് അനുമതി. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസോ വിദേശ ലൈസൻസോ കൈവശമുള്ള സന്ദർശകർക്ക് സഊദി അറേബ്യയിൽ വാഹനം ഓടിക്കുന്നതിന് തടസമില്ലെന്നാണ് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ ലൈസൻസ് കാലവധി തീരുന്ന തീയതിവരെയോ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
വിദേശ സന്ദർശകരെ കൂടുതലായി രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി നടപ്പാക്കുന്നത്. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി സബ്മിറ്റിൽ ചർച്ചയായി മാറിയിരുന്നു. നിയോം പോലുള്ള വന്‍കിട പദ്ധതികള്‍ക്ക് പുറമേ, മറാഫി എന്ന പേരിൽ ജിദ്ദയില്‍ ഒരു വിസ്മയനഗരം, കിങ്ഡം ടവറിന്റെ നിർമ്മാനം പുനരാരംഭിച്ചത് എല്ലാം സൗദിയുടെ സൗദി ടൂറിസം മേഖലയ്ക്ക് ഭാവിയിൽ ഒരു മുതൽക്കൂട്ടാകുമെന്നതിൽ ഒരരു സംശയവും വേണ്ട.
1000 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയാകുന്നതോടെ, നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ (828 മീറ്റർ) ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കും. ഇതുപോലെ പുതിയ പുതിയ അത്ഭുതങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാനാണ് സൗദിയുടെ ശ്രമം. 2011ൽ പ്രഖ്യാപിച്ച് 2013ൽ നിർമാണം ആരംഭിച്ച ടവർ 2019ൽ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം.
50 നില വരെ ഉയർന്ന കെട്ടിടത്തിന്റെ നിർമാണം പിന്നീട് പല കാരണങ്ങളാൽ നീണ്ടുപോയി. നിർമാണം പുനരാരംഭിച്ചെങ്കിലും എപ്പോൾ തീരുമെന്ന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുക. പ്രധാന ടവർ ഉൾപ്പെടെ പദ്ധതിയുടെ പ്രാരംഭ ഘട്ടം 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഒരുക്കുന്നത്.
നഗരവികസനത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്ന ജിദ്ദ ടവറിലെ താമസസമുച്ചയത്തിൽ 2 മുതൽ 6 കിടപ്പുമുറി ഫ്ലാറ്റുകൾ വരെയുണ്ടാകും. താമസക്കാർക്ക് ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കും. കൂടാതെ ഷോപ്പിങ് മാൾ, ലക്ഷ്വറി ബുട്ടീക്, റസ്റ്ററന്റ്, ടെന്നിസ് കോർട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടാകും. രാജ്യത്തേക്ക് സന്ദർശകരെ ആകർഷിക്കുന്നതിനായി നിർണായക തീരുമാനങ്ങൾ ഇനിയും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha