വാഹനത്തിൽ എത്തിയ അജ്ഞാത സംഘം ബഷീറിനെ വെടിവച്ചു; സൗദി അറേബ്യയില്‍ വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം

സൗദി അറേബ്യയില്‍ വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം . അസീർ പ്രവിശ്യയിലെ ബിഷയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവങ്ങൾ ഉണ്ടായത്. കാസർഗോഡ് സ്വദേശി ബഷീർ ആണ് കൊല്ലപ്പെട്ടത് . 41 വയസ്സയായിരുന്നു .
താമസ സ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുകയായിരുന്നു ബഷീർ. ഇതിനിടെ വാഹനത്തിൽ എത്തിയ അജ്ഞാത സംഘം ബഷീറിനെ വെടിവെക്കുകയായിരുന്നു. 13 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു ബഷീര്‍ . ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്നു ബഷീര്‍ സൗദിയിലെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha