കിടക്കയില്‍ കുഞ്ഞ് കിടന്നുറങ്ങിയതിന് ഭാര്യയെ മര്‍ദ്ദിച്ച യുവാവിന് പണികിട്ടി

അബൂദാബിയില്‍ സ്വന്തം കുഞ്ഞ് തന്റെ കിടക്കയില്‍ കിടന്നുറങ്ങിയതിന് ഭാര്യയെ മര്‍ദ്ദിച്ച യുവാവിന് മൂന്ന് മാസം തടവ്. അബൂദാബി കസാഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഈജിപ്ഷ്യന്‍ പൗരനാണ് ശിക്ഷിക്കപ്പെട്ടത്. അബൂദാബിയിലെ വസതിയില്‍ വെച്ച് തന്നെ ഭര്‍ത്താവ് ആക്രമിച്ചെന്ന് ആരോപിച്ച് യുവതിയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനാല്‍ ഇരുപത് ദിവസത്തോളം ഭാര്യയ്ക്ക് ജോലിക്ക് പോകാനായിരുന്നില്ല. യുവതിയുടെ മുഖത്തും പുറത്തും കാലിലും പരിക്കേറ്റതായി വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു. രണ്ടായിരം ദിര്‍ഹം പിഴയും മൂന്ന് മാസം തടവുമാണ് അബൂദാബി കോടതി ആദ്യം വിധിച്ചത്. തുടര്‍ന്ന് പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha