ഖത്തറിലെ പ്രവാസികള്‍ക്ക് ആശ്വാസം...ഖത്തറില്‍ രക്ഷിതാക്കളെ ഒപ്പം കൊണ്ടുവരാനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു

ഖത്തറിലെ പ്രവാസികള്‍ക്ക് രക്ഷിതാക്കളെ ഒപ്പം കൊണ്ടുവരാനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു. പുതിയ തൊഴില്‍കുടിയേറ്റ നിയമപ്രകാരം രക്ഷിതാക്കള്‍ക്കുള്ള വിസ വ്യവസ്ഥകള്‍ കുടുംബ വിസയ്ക്ക് സമാനമാക്കിയതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ രക്ഷിതാക്കളുടെ ഏക ആശ്രയമാണ് അപേക്ഷകനെന്ന് തെളിയിക്കേണ്ടതായി വരും. കൂടാതെ രക്ഷിതാക്കള്‍ക്ക് വിസ ലഭിക്കാന്‍ യോഗ്യതയുള്ള നിശ്ചിത വിഭാഗത്തിലാണോ അപേക്ഷകന്‍ ജോലി ചെയ്യുന്നതെന്നും തെളിയിക്കണം. അതേസമയം നിലവിലെ കുടുംബ വിസയിലോ ഭാര്യയ്ക്കും മക്കള്‍ക്കുമുള്ള താമസാനുമതി രേഖയിലോ വ്യത്യാസം വരുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha