ഖത്തര്‍ എയര്‍വേയ്‌സില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് നിരാശ വേണ്ട...

ഖത്തര്‍ എയര്‍വേയ്‌സില്‍ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റീഫണ്ട് ചെയ്യും. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെയാണ് യാത്രക്കാര്‍ കുഴങ്ങിയത്. വിമാനം റദ്ദാക്കിയതിലൂടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 6 മുതല്‍ ജൂലൈ 5 വരെ വിമാനം ഉള്ളവര്‍ക്ക് ഡെയ്‌റ ഓഫീസില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജൂലൈ 5 കഴിഞ്ഞ് വിമാനമുള്ളവര്‍ പുതിയ വിവരങ്ങള്‍ കിട്ടുന്നതു വരെ കാത്തിരിക്കേണ്ടതാണ്. പണമായി നല്‍കിയവര്‍ക്ക് പണമായി തന്നെ റീഫണ്ട് ചെയ്യും.
ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും വഴി പണം അടച്ചവര്‍ക്ക് 14 മുതല്‍ 21 ദിവസത്തിനുള്ളില്‍ അക്കൗണ്ടിലേക്ക് പണം തിരികെയെത്തും. റീഫണ്ട് ആവശ്യമുള്ളവര്‍ ഡെയ്‌റ ഓഫീസില്‍ ടിക്കറ്റും ഐഡി കാര്‍ഡും സഹിതം എത്തേണ്ടതാണ്. രാവിലെ 8.30 മുതല്‍ വൈകിട്ട് 6 മണി വരെയാണ് പ്രവര്‍ത്തനസമയം.
https://www.facebook.com/Malayalivartha