സൂര്യതാപത്തില്‍ നിന്നും രക്ഷതേടാന്‍ എയര്‍ കണ്ടീഷന്‍ കുടകളുമായി സൗദി

സൂര്യതാപത്തില്‍ നിന്നും രക്ഷതേടാനായി ഹജ് തീര്‍ത്ഥാടകര്‍ക്ക് എയര്‍ കണ്ടീഷന്‍ കുടകളുമായി സൗദി എന്‍ജിനീയര്‍. മക്കാ നിവാസിയും എന്‍ജിനീയറുമായ മുഹമ്മദ് ഹാമിദ് സായീഗും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ എന്‍ജിനീയര്‍മാരും ചേര്‍ന്ന് രൂപകല്‍പന ചെയ്ത കുട ഇത്തവണത്തെ ഹജിന് ഉപയോഗപ്പെടുത്തും. സൗരോര്‍ജത്തിലോ വൈദ്യുതി ഉപയോഗിച്ചോ ബാറ്ററികള്‍ ഉപയോഗിച്ചോ പ്രവര്‍ത്തിപ്പിക്കാവുന്നതാണ് ഈ കുടകള്‍.
കഴിഞ്ഞ ദിവസം ജിദ്ദയില്‍ പുറത്തിറക്കിയ കുട ചൂട് താങ്ങാനുള്ള ശാരീരീക ശേഷിയില്ലാത്ത വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമാകും. 610ഗ്രാം മാത്രം ഭാരമുള്ള കുടയില്‍ ഫാന്‍ ഘടിപ്പിച്ച് സൗരോര്‍ജമോ ബാറ്ററിയോ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം കുടയുടെ കാലില്‍ ഘടിപ്പിച്ചിട്ടുള്ള വെള്ള സംഭരണിയില്‍ നിന്നോ കുപ്പിയിലെ വെള്ളത്തില്‍ നിന്നോ പൈപ്പ് വഴി വെള്ളവും സ്‌പ്രേ ചെയ്യുന്നു.
ഫാനിനൊപ്പം വെള്ളവും കൂടിയാകുമ്പോള്‍ അന്തരീക്ഷ താപനില കുറയും. ഫാനിന്റെ വേഗത നിയന്ത്രിക്കുന്നതിനും സംവിധാനങ്ങളുണ്ട്. മണിക്കൂറുകളോളം വെള്ളം തളിച്ച് കുട പ്രവര്‍ത്തിപ്പിക്കാമെന്ന് മുഹമ്മദ് ഹാമിദ് സായീഗ് പറഞ്ഞു.
ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുള്ളതും ജല ഉപഭോഗം കുറഞ്ഞതുമായ ചൈനയില്‍ നിര്‍മിച്ച ഈ കുട വര്‍ഷം തോറും വര്‍ധിച്ചുവരുന്ന താപനിലയില്‍ ഹജ് തീര്‍ത്ഥാടകര്‍ക്കും പുറം ജോലി ചെയ്യുന്നവര്‍ക്കും ഉപകാരപ്രദമാകും. മുഹമ്മദ് ഹാമിദ് സായീഗ് തന്റെ കണ്ടുപിടിത്തം കിങ് അബ്ദുല്‍ അസീസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha