വിദേശ വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വീസ അനുവദിക്കും

വിനോദ സഞ്ചാര വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടാക്കുകയും ടൂറിസം മേഖലയിലെ വളര്‍ച്ചയിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുക എന്ന ലക്ഷ്യത്തോടെ സൗദി ടൂറിസം വിദേശ വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. വൈകാതെ ടൂറിസ്റ്റ് വീസ അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പിലെ ടൂറിസ്റ്റ് വീസ വിഭാഗം മേധാവി എന്‍ജിനീയര്‍ ഉമര്‍ അല്‍മുബാറക് പറഞ്ഞു. 2008-2010 കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ വിദേശ വിനോദ സഞ്ചാരികള്‍ക്ക് വീസ അനുവദിച്ചിരുന്നു.
അക്കാലയളവില്‍ 32,000 ലേറെ വിനോദ സഞ്ചാരികള്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു. ടൂറിസം, ദേശീയ പൈതൃക വകുപ്പിന്റെ ലൈസന്‍സുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വിനോദ സഞ്ചാരികളുടെ വീസാ നടപടികള്‍ എളുപ്പമാക്കിയത്. മദായിന്‍ സ്വാലിഹ്, ജിസാനിലെ ഫുര്‍സാന്‍ ദ്വീപ് എന്നിവ അടക്കമുള്ള സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിനോദ സഞ്ചാരികള്‍ക്ക് അവസരം ലഭിച്ചിരുന്നു. സിംഗിള്‍ എന്‍ട്രി വീസയാണ് വിനോദ സഞ്ചാരികള്‍ക്ക് അനുവദിക്കുക.
ടൂറിസ്റ്റ് വീസ ഇഷ്യൂ ചെയ്ത് തുടങ്ങാന്‍ ടൂറിസം, ദേശീയ പൈതൃക വകുപ്പിന്റെയും ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെയും പ്രതിനിധികള്‍ അടങ്ങിയ കര്‍മ സമിതി നിലവില്‍വന്നുകഴിഞ്ഞു. ടൂറിസ്റ്റ് വീസയുമായി ബന്ധപ്പെട്ട് നേരത്തെ ബാധകമാക്കിയ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന കാര്യം സമിതി പല തവണ വിശകലനം ചെയ്തു. ഭേദഗതികള്‍ വൈകാതെ അംഗീകരിക്കുമെന്നാണ് കരുതുന്നത്. വീസ അനുവദിക്കുന്നതിനുള്ള ഇസിസ്റ്റവും സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ടൂറിസ്റ്റ് വീസകള്‍ അനുവദിക്കുകയെന്നും എന്‍ജിനീയര്‍ ഉമര്‍ അല്‍മുബാറക് പറഞ്ഞു.
https://www.facebook.com/Malayalivartha