മൃതദേഹം കൊണ്ടു വരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലര്‍ സ്‌റ്റേ ചെയ്തു

വിദേശത്ത് വച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം കൊണ്ടു വരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്ന ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് വിവാദമായ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. സര്‍ക്കുലറിനെതിരെ അബുദാബിയിലെ ഒരു മലയാളി പ്രവാസിയാണ് ഹൈക്കോടതി സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി വിവാദ സര്‍ക്കുലറിന് സ്‌റ്റേ നല്‍കിയത്.
https://www.facebook.com/Malayalivartha