പതിനഞ്ചു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം അനുവദിക്കില്ലെന്ന് സൗദി

പതിനഞ്ചു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം അനുവദിക്കരുതെന്നും പതിനഞ്ചിനും പതിനെട്ടിനുമിടയ്ക്കാണു പ്രായമെങ്കില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും അനുമതി വേണമെന്ന വ്യവസ്ഥയും മുന്നോട്ടുവച്ച് സൗദി ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍.
അതോടൊപ്പം കുട്ടിയുടെ ആരോഗ്യം സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടും നിര്‍ബന്ധമാക്കണം. വരനു വധുവിന്റെ ഇരട്ടിയിലധികം പ്രായമുണ്ടെങ്കില്‍ വിവാഹം അനുവദിക്കരുത്. പ്രത്യേക ജഡ്ജി ഇക്കാര്യങ്ങള്‍ പരിശോധിച്ച് അംഗീകരിച്ചാല്‍ മാത്രമേ വിവാഹം നടത്താവൂ എന്ന നിര്‍ദേശവും മുന്നോട്ടുവച്ചു.
https://www.facebook.com/Malayalivartha