കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായ ക്യാംപെയ്ന്‍ നാളെ ആരംഭിക്കും

നിര്‍മാണമേഖലയിലെ തൊഴിലാളികള്‍ക്കു കുടിവെള്ളം എത്തിക്കുന്ന 'മൈനസ് വണ്‍ ഡിഗ്രി' പദ്ധതിയുടെ ഭാഗമായുളള ക്യാംപെയ്ന്‍ നാളെ ആരംഭിക്കും. കടുത്തചൂടില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് ആശ്വാസമാകുന്ന പദ്ധതി റേഡിയോ മാംഗോയുമായി ചേര്‍ന്ന് അല്‍ ലീം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ആണ് സംഘടിപ്പിക്കുന്നത്.
അല്‍ലീം റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ നല്‍കുന്ന കുടിവെള്ളം റേഡിയോ മാംഗോ പ്രവര്‍ത്തകര്‍ വിവിധ നിര്‍മാണ കേന്ദ്രത്തിലെത്തി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കൂടാതെ ശ്രോതാക്കള്‍ക്കും പദ്ധതിയില്‍ പങ്കുചേരാന്‍ അവസരമുണ്ട്. ഇങ്ങനെ നിരവധി പ്രേക്ഷകര്‍ ഇതോടകം കുടിവെള്ളം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു റേഡിയോ മാംഗോ കണ്ടന്റ് ഹെഡ് എസ്. ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ കൂടുതല്‍ പേര്‍ക്ക് ആശ്വാസം എത്തിക്കാനാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചു.
ശ്രോതാക്കളുടെ ഭാഗത്തുള്ള തൊഴിലാളികള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ലഭിച്ചാല്‍ അവ റേഡിയോ മാംഗോയുടെയും അല്‍ലീം റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെയും വെബ്‌സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.
ഇത് രണ്ടാം തവണയാണ് റേഡിയോ മാംഗോ മൈനസ് വണ്‍ ഡിഗ്രി ക്യാംപെയിനില്‍ പങ്കെടുക്കുന്നത്. ആദ്യവര്‍ഷത്തെ ക്യാംപെയിന്‍ വന്‍ വിജയമായെന്നു ഡോക്ടര്‍ റാഷിദ് അല്‍ ലീം പറഞ്ഞു. പദ്ധതിയുടെ പ്രചാരണത്തിനായി രണ്ട് ഹോട്ട് ലൈന്‍ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം എത്തിക്കേണ്ട സൈറ്റുകളെക്കുറിച്ചു ശ്രോതാക്കള്‍ക്ക് ഹോട്ട് ലൈനില്‍ വിവരം അറിയിക്കാം. കുടിവെള്ളവുമായി റേഡിയോ മാംഗോ തൊഴിലാളികള്‍ക്ക് അരികിലെത്തും.
ഷാര്‍ജ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റേഡിയോ മാംഗോ മാര്‍ക്കറ്റിങ് മേധാവി മനോജ് ലോപസ് മൈനസ് വണ്‍ ഡിഗ്രി ക്യാംപെയിന്‍ ലോഗോ പ്രകാശനം ചെയ്തു. നൂറുകണക്കിനു തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന പദ്ധതി ഓഗസ്റ്റ് 27 വരെ തുടരും.
ഇതിനായി 7500 കുപ്പി വെള്ളം ഷാര്‍ജ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സുലാല്‍ വാട്ടര്‍ കമ്പനി നല്‍കും. ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണു കടുത്ത ചൂടുകാലത്ത് തൊഴിലാളികള്‍ക്കു കുടിവെള്ളം എത്തിക്കുന്നത്. ഇത് മാതൃകയാക്കി പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളും കമ്പനികളും രംഗത്തുവരികയാണെങ്കില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് ആശ്വാസമാകുമെന്നും ഡോക്ടര്‍ റാഷിദ് അല്‍ ലീം പറഞ്ഞു.
https://www.facebook.com/Malayalivartha