പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുളള നിയമം കൂടുതല്‍ കര്‍ശനമാക്കി

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍, സാംസ്‌കാരിക സാമൂഹിക ചാരിറ്റി സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍. വിശ്രമ കേന്ദ്രങ്ങള്‍, ഗോഡൗണുകള്‍, ശുചിമുറികള്‍, എണ്ണ ഉല്‍പാദന, വിപണന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് വില്‍പന കേന്ദ്രങ്ങള്‍, അടച്ചിട്ട എ.ടി.എം മെഷീന്‍ ബൂത്തുകള്‍, ഭക്ഷണം പാകം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ സ്ഥലങ്ങള്‍, വാഹനങ്ങളില്‍ ഭക്ഷണ വില്‍പന നടത്തുന്ന സ്ഥലങ്ങള്‍. എന്നിവിടങ്ങളില്‍ പുകവലി പാടില്ല. പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം കൂടുതല്‍ കര്‍ക്കശമാക്കി.
നേരത്തേ വിലക്ക് ഏര്‍പ്പെടുത്തിയ വിമാനത്താവളങ്ങള്‍, പൊതു വിശ്രമകേന്ദ്രങ്ങള്‍ എന്നിവയ്ക്കു പുറമെ പുതുതായി എട്ടു സ്ഥലങ്ങളില്‍കൂടി വിലക്ക് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍, സാംസ്‌കാരിക സാമൂഹിക ചാരിറ്റി സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെല്ലാം വിലക്ക് ബാധകമാക്കിയിട്ടുണ്ട്. കര, കടല്‍, വായു മാര്‍ഗമുള്ള യാത്രാ സ്ഥലങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ഗോഡൗണുകള്‍, ശുചിമുറികള്‍, എണ്ണ ഉല്‍പാദന, വിപണന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് വില്‍പന കേന്ദ്രങ്ങള്‍, അടച്ചിട്ട എ.ടി.എം മെഷീന്‍ ബൂത്തുകള്‍, ഭക്ഷണം പാകം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ സ്ഥലങ്ങള്‍, വാഹനങ്ങളില്‍ ഭക്ഷണ വില്‍പന നടത്തുന്ന സ്ഥലങ്ങള്‍ എന്നിവയിലും പുകവലി അനുവദിക്കില്ല.
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്. പള്ളികളോടു ചേര്‍ന്ന പൊതുസ്ഥലത്തും പുകവലിക്ക്? അനുവാദമില്ല. 18 വയസ്സിന് താഴെയുള്ളവര്‍ക്കു പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി. പുകവലിക്കായി പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിലേക്ക് ഇവര്‍ക്കു പ്രവേശിക്കാനും അനുവാദമില്ല. രാജ്യത്ത് പുകയില കൃഷി നടത്തുന്നതിനും വിലക്കുണ്ട്.
https://www.facebook.com/Malayalivartha