ദുബായിലെ ടാക്‌സികളില്‍ ഇനി സ്മാര്‍ട് മീറ്റര്‍

ദുബായിയെ സ്മാര്‍ട് സിറ്റിയാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. 6.88 കോടി ദിര്‍ഹം ചെലവുവരുന്ന ഈ പദ്ധതി അടുത്ത വര്‍ഷം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ടാക്‌സികളില്‍ ഈ വര്‍ഷം ജൂണ്‍ വരെ 4850 സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ 7850 ഉപകരണങ്ങള്‍കൂടി സ്ഥാപിക്കും. ആകെയുള്ള 10550 ടാക്‌സികളില്‍ സ്ഥാപിക്കുന്നത് അടുത്ത വര്‍ഷം ജൂണോടെ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
മകാനിയുമായി ബന്ധപ്പെടുത്തുന്ന നടപടികള്‍ 5010 ടാക്‌സികളില്‍ പൂര്‍ത്തിയായി. മകാനിയുമായി ഏകോപനം നടത്തി 118000 ബുക്കിങ്ങുകളാണു പൂര്‍ത്തിയാക്കിയത്. യാത്രക്കാര്‍ കാറില്‍ കയറുന്നത് തിരിച്ചറിയാനും സെന്‍സറുകളുണ്ട്. ടാക്‌സി െ്രെഡവര്‍ മീറ്റര്‍ ഓണാക്കാന്‍ മറന്നാല്‍ സെന്‍സറുകള്‍ വേണ്ട സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യും. ടാക്‌സികളുടെ വേഗം നിരീക്ഷിക്കാനും ഉള്‍റോഡുകളിലെ വേഗപരിധി പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാനും സംവിധാനമുണ്ട്. ദുബായിലെ സ്ഥലങ്ങളെക്കുറിച്ചും വിലാസങ്ങളെക്കുറിച്ചും വിവരം ലഭ്യമാക്കുന്ന മക്കാനി സംവിധാനവുമായി ഏകോപിപ്പിച്ചാണു സ്മാര്‍ട് മീറ്റര്‍ പ്രവര്‍ത്തിക്കുന്നത്.
ടോള്‍ നിരക്ക് (സാലിക്) കണക്കാക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനവും ടാക്‌സികളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട് മീറ്ററിലുണ്ട്. സാലിക് സംബന്ധിച്ച ഇടപാടുകള്‍ക്ക് ടാക്‌സി െ്രെഡവറുടെ ഇടപെടല്‍ ആവശ്യമില്ലെന്നതാണു പ്രത്യേകത. എമിറേറ്റിന്റെ സ്ഥലങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിശദാംശങ്ങളാണു സ്മാര്‍ട് മീറ്ററില്‍ ലഭ്യമാക്കുന്നത്. െ്രെഡവര്‍മാര്‍ ജോലി സമയം മാറുന്നതനുസരിച്ച് ഔട്ട് ഓഫ് സര്‍വീസ് എന്ന് സ്‌ക്രീനില്‍ തെളിയുന്നതിനും ജോലി അവസാനിപ്പിക്കുന്ന സമയം അനുസരിച്ച് എന്‍ഡ് ഓഫ് ഷിഫ്റ്റ് എന്ന് സ്‌ക്രീനില്‍ തെളിയാനും ഓട്ടോമേറ്റഡ് സംവിധാനവും പുതിയ മീറ്ററിലുണ്ട്.
https://www.facebook.com/Malayalivartha